നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്... ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ അമ്മയും അച്ഛനും റിമാന്‍ഡിലായതോടെ 13 മാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനും ആറ് ദിവസം ജയിലില്‍ കഴിയേണ്ടിവന്നു!! ചേര്‍ത്തലയെ നടുക്കിയ കൊലപാതകത്തിൽ മാതാവിനെതിരേ നേരത്തെയും പരാതികള്‍

ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ അമ്മ തന്നെയെന്ന് തെളിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണു കഴിഞ്ഞ ദിവസം മരിച്ചത്. അതേസമയം മാതാവിനെതിരേ നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു. കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോള്‍ ആതിര കുട്ടിയെ ഉപദ്രവിച്ചതായി കാട്ടി ഭര്‍തൃമാതാവ് പ്രിയ പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബ വഴക്കായി കണ്ട് പോലീസും പൊതുപ്രവര്‍ത്തകരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്ബ് പ്രിയയെ മണ്‍വെട്ടി കൊണ്ട് അടിച്ച കേസില്‍ ആതിര കുഞ്ഞിനൊപ്പം ഒരാഴ്‌ച ജയിലില്‍ കിടന്നിരുന്നു. പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പോലീസിനെ നായയെ അഴിച്ചുവിട്ട് ഭീഷണി മുഴക്കിയിരുന്നു.
ഇതേതുടര്‍ന്ന് ഷാരോണിനും ആതിരക്കുമെതിരേ പോലീസ് കേസെടുത്തു കോടതി റിമാന്‍ഡ് ചെയ്‌തതിരുന്നു. ആതിര നിര്‍ബന്ധിച്ച് കുട്ടിയെയും ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഷാരോണും ആതിരയും തമ്മില്‍ കലഹം പതിവായിരുന്നു. ആതിരയും ഭര്‍തൃവീട്ടുകാരുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ സമീപവാസികള്‍ ഇടപെട്ടാണ് പരിഹരിച്ചിരുന്നത്. അസാധാരണമായ ഇവര്‍ പെരുമാറിയിരുന്നതെന്നും സമീപവാസികള്‍ പറഞ്ഞു. സംഭവം നടക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്ന ഭര്‍തൃപിതാവിനെ കാണിക്കാതെയാണ് സമീപവാസികളുടെ സഹായത്തോടെ ആതിര കുട്ടിയെ ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha



























