ഞെട്ടലോടെ സിപിഎം... വിജയം സുനിശ്ചിതമായതോടെ രമ്യാ ഹരിദാസ് ഇന്ന് രാജിവെയ്ക്കും; ആലത്തൂരിന്റെ ഹൃദയത്തിലേക്ക് ഇറങ്ങി രമ്യ

ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് ഞെട്ടിപ്പിക്കുകയാണ്. രമ്യാ ഹരിദാസ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവെയ്ക്കും. രാജിക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതോടെയാണ് തീരുമാനം.
ആലത്തൂരില്‍ വിജയിച്ചാല്‍ ബ്ലോക്ക് മെമ്പര്‍ സ്ഥാനം തന്നെ രാജിവയ്‌ക്കേണ്ടി വരും. ഇത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനിടയാക്കും. നറുക്കെടുപ്പിലേയ്ക്ക് പോയാല്‍ ചിലപ്പോള്‍ യുഡിഎഫിന് പ്രസിഡന്റ് പദവി നഷ്ടപ്പെട്ടെന്നും വരാം. അതിനിലാണ് ധൃതിപിടിച്ച തീരുമാനം കൈക്കൊണ്ടത്. 19 അംഗങ്ങളില്‍ 10 പേരുടെ പിന്തുണയിലാണ് രമ്യാഹരിദാസ് പ്രസിഡന്റ് ആയത്.
കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇനിയുള്ള പ്രവര്‍ത്തനം ആലത്തൂരിനൊപ്പം എന്നാണ് നേതാവ് വെളിപ്പെടുത്തിയത്. ആദ്യമേ നേതൃത്വത്തിനോട് രാജിക്കാര്യം പറഞ്ഞിരുന്നതായും അംഗീകാരത്തിനായി കാത്തിരിക്കുകയുമായിരുന്നുവെന്നും രമ്യ പറഞ്ഞിരുന്നു.
അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് വന്നത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടിയാകുന്നു. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. 29 ആമത്തെ വയസ്സില്‍ ഈ പദവിയില്‍. രാഹുല്‍ കണ്ടെടുത്ത നേതാവ് എന്ന തലക്കെട്ടിലാകും രമ്യ വരുംനാളുകളില്‍ കോണ്‍ഗ്രസില്‍ ഇടമുറപ്പിക്കുക.
ജവഹര്‍ ബാലജനവേദിയിലൂടെ കടന്നു വന്ന് കെ എസ് യു വിലൂടെ വളര്‍ന്ന യൗവ്വനമാണ് രമ്യയുടേത്. യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയി. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്ററാണ്. കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007 ലെ പൊതു പ്രവര്‍ത്തക അവാര്‍ഡ് കരസ്ഥമാക്കി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 6 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴി പാര്‍ട്ടിയുടെ ശ്രദ്ധ നേടി. 4 ദിവസമായി നടന്ന പരിപാടിയില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ രാഹുലിന്റെ അടക്കം ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ രാഹുലിന്റെ പ്രത്യേക ടീമില്‍ ഇടം. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തു.
കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകള്‍ ആണ് രമ്യ ഹരിദാസ്. ബി എ മ്യൂസിക് ബിരുധദാരിയാണ് രമ്യ ഹരിദാസ്. ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവ നൃത്ത സംഗീത വേദികളില്‍ നിറഞ്ഞു നിന്ന കലാകാരിയാണ്.
അതേസമയം, ആലത്തൂരില്‍ സിറ്റിങ് എംപിയായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ രമ്യ അട്ടിമറി വിജയം നേടുമെന്നാണ് സര്‍വേഫലങ്ങളും പറയുന്നത്. ആലത്തൂരില്‍ യുഡിഎഫിന് 45 ശതമാനം വോട്ടും എല്‍ഡിഎഫിന് 38 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍ രമ്യക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ചായയിരുന്നു. ഇതിനെതിരെ രമ്യ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകുമെന്നും രമ്യ സംവാദത്തില്‍ വ്യക്തമാക്കി. എന്തായാലും രാജിയോടെ വീണ്ടും രമ്യ ചര്‍ച്ചകളില്‍ നിറയുകയാണ്.
https://www.facebook.com/Malayalivartha



























