മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണ് എന്റെ മോള് മരിച്ചത്... കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ദേഷ്യം വന്നിട്ടാണ് സാറേ അങ്ങനെ ചെയ്തത്! കൊല്ലണമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല- പോലീസിന് മുന്നിലും നാട്ടുകാർക്കുമുന്നിലും ഭാവഭേദം ഇല്ലാതെ ആതിര

കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴയിൽ ഒന്നേകാൽ വയസുകാരിയെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ അമ്മയെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇതിന് പിന്നലെ പോലീസ് ചോദ്യം ചെയ്തപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണെന്ന് കുഞ്ഞ് മരിച്ചതെന്ന് അമ്മ ആതിര പോലീസിന് മൊഴി നൽകിയത്. കുഞ്ഞു കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണ്. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര മൊഴി നല്‍കി. എന്നാല്‍ ഇതു പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആദിഷയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞപ്പോള്‍ മുതല്‍ സംശയമുന നീണ്ടത് അമ്മ ആതിരയ്ക്കു നേരെയാണ്. ആതിരയുടെ സ്വഭാവത്തിലെ പ്രത്യേകതകളും കുഞ്ഞിനെ പതിവായി ഉപദ്രവിച്ചിരുന്നതുമാണു സംശയങ്ങള്‍ക്കിടയാക്കിയത്. കുഞ്ഞ് മരിച്ചതിനു ശേഷവും സങ്കടമില്ലാതെയാണ് ആതിര നിന്നതെന്നു നാട്ടുകാര്‍ പറയുന്നു. മരണം സ്ഥിരീകരിച്ച ശനി രാത്രി വീട്ടില്‍ നിന്നു മാറാനുള്ള ആതിരയുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞതാണ്. കുഞ്ഞിന്റെ സംസ്‌കാര സമയം വരെ പൊലീസ് നിരീഷണത്തിലായിരുന്ന ആതിരയെ പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha



























