Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇത്രയും പ്രതീക്ഷിച്ചില്ല... കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം വന്നതോടെ അങ്കലാപ്പില്‍ സി.പി.എം.; കള്ള വോട്ട് ചെയ്ത വോട്ടര്‍ ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്; കര്‍ശന നിലപാട് സ്വീകരിച്ച് ടിക്കാറാം മീണ 

30 APRIL 2019 11:01 AM IST
മലയാളി വാര്‍ത്ത

കള്ളവോട്ട് ആചാരമാക്കിയ പാര്‍ട്ടിക്കാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തുവെന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ വോട്ടര്‍ക്ക് കലക്ടര്‍ നോട്ടീസയച്ചു. ഈ ബൂത്തില്‍ രണ്ടുതവണ പ്രവേശിച്ചതായി ദൃശ്യത്തില്‍ കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാര്‍ സി.ആര്‍.പി.സി 33ാം വകുപ്പനുസരിച്ച് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ല കലക്ടറും ജില്ല വരണാധികാരിയുമായ ഡോ. ഡി. സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. 

ബൂത്തില്‍ വെബ് കാസ്റ്റിങ് നടത്തിയ അക്ഷയ സംരംഭകന്‍ കെ. ജിതേഷ്, പ്രിസൈഡിങ് ഓഫിസര്‍ ബി.കെ. ജയന്തി, ഒന്നാം പോളിങ് ഓഫിസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിങ് ഓഫിസര്‍ സി.ബി. രത്‌നാവതി, മൂന്നാം പോളിങ് ഓഫിസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫിസറും സെക്ടറല്‍ ഓഫിസറുമായ എ.വി. സന്തോഷ്, ബി.എല്‍.ഒ ടി.വി. ഭാസ്‌കരന്‍ എന്നിവരുടെ മൊഴിയെടുത്തു. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.

കോണ്‍ഗ്രസ് ഉയര്‍ത്തിയ കള്ളവോട്ട് ആരോപണങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഇന്നലെയാണ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് മണ്ഡലത്തിലെ കല്യാശ്ശേരിയില്‍ പിലാത്തറ എയുപി സ്‌കൂളിലെ 19 ാം നമ്പര്‍ ബൂത്തില്‍ മൂന്ന് പേര്‍ രണ്ടു തവണ വോട്ടു ചെയ്തതായി ടീക്കാറാം മീണ പറഞ്ഞു. പഞ്ചായത്തംഗം സെലീന, പത്മിനി, സുമയ്യ എന്നിവരാണ് കള്ള വോട്ടു ചെയ്തത്.

പത്മിനി രണ്ടു തവണ ഒരേ ബൂത്തില്‍ വോട്ടു ചെയ്തപ്പോള്‍ പഞ്ചായത്ത് അംഗം സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും ബൂത്ത് മാറി വോട്ട് ചെയ്തു. സെലീനയും സുമയ്യയും 19 ാം നമ്പര്‍ ബൂത്തിലെ ആള്‍ക്കാരല്ല. മൂന്ന് പേര്‍ക്കുമെതിരേ കേസെടുക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കള്ളവോട്ട് പരാതികള്‍ ഗൗരവത്തില്‍ കാണുമെന്ന് ടീക്കാറാം മീണ പറഞ്ഞു. കള്ളവോട്ടിന് സഹായിച്ച എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെതിരേ പരാതി നല്‍കും. എംപി സെലീനയുടെ പഞ്ചായത്തംഗം പദവി റദ്ദാക്കാനും ശുപാര്‍ശയുണ്ട്. 

സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടം പാലിച്ചില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും ടിക്കാറാം മീണ അവകാശപ്പെട്ടു. റീ പോളിംഗിനെക്കുറിച്ച് ചിന്തിക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മീണ പറഞ്ഞു. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്നും മീണ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യം സഹിതമുള്ള ആരോപണമാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ സഹിതം ആരോപണം ആദ്യം പുറത്തു വിട്ടത് കോണ്‍ഗ്രസ് ആയിരുന്നു. 

ചെയ്തത് ഓപ്പണ്‍ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം പ്രതികരിച്ചു. കാസര്‍ഗോഡ് റീ പോളിംഗ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ 110 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് വഴിയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends