Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സൂപ്പര്‍സ്റ്റാര്‍ ടിക്കാറാംമീണ... കള്ളവോട്ട് കയ്യോടെ പിടിച്ച ചാനലുകാരന് കട്ട സപ്പോര്‍ട്ടുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്തെത്തിയതോടെ കട്ടക്കലിപ്പില്‍ സിപിഎം; എം.വി. ജയരാജന്‍ തീര്‍ത്ത പ്രതിരോധം പൊളിച്ചടുക്കിയ മീണയ്‌ക്കെതിരെ പാര്‍ട്ടി

30 APRIL 2019 11:05 AM IST
മലയാളി വാര്‍ത്ത

ശബരിമല പരാമര്‍ശത്തോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മലയാളികള്‍ തിരിച്ചറിഞ്ഞത്. ശബരിമല തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കരുതെന്നാണ് മീണ പറഞ്ഞത്. ഇതിന് സിപിഎം കട്ട പിന്തുണയാണ് നല്‍കിയത്. ഇതിനെതിരെ ബിജെപി രംഗത്തെത്തുകയും അവര്‍ ശബരിമല തന്നെ പറയുകയും ചെയ്തു. എന്നാല്‍ ശബരിമല പറയുന്നതിന് വിലക്കില്ലെന്നും അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നുമാണ് മീണ വ്യക്തമാക്കിയത്. ഇതിനിടെ സുരേഷ് ഗോപിയ്‌ക്കെതിരേയും ഒളി ക്യാമറ വിവാദത്തില്‍ കെ. രാഘവനെതിരേയും ആറ്റിങ്ങല്‍ പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരേയും കേസെടുത്തതോടെ സിപിഎമ്മിന്റെ കാണപ്പെട്ട ദൈവമായി ടിക്കാറാം മീണ മാറി. അതേസമയം സിപിഎമ്മിന്റെ ബ്രാഞ്ചാണ് മീണയെന്ന് ബിജെപിയും കോണ്‍ഗ്രസും തിരിച്ചടിച്ചു. അങ്ങനെ സിപിഎം പോരാളികള്‍ മീണയെ സൂപ്പര്‍ സ്റ്റാറാക്കന്‍ ശ്രമിച്ചപ്പോള്‍ ദേ വരുന്നു കള്ള വോട്ട്.

ചാനലുകള്‍ കള്ളവോട്ട് തെളിവ് സഹിതം പുറത്തെത്തിച്ചെങ്കിലും മീണ തണുത്ത മട്ടായിരുന്നു. ഇതോടെ കോണ്‍ഗ്രസും ബിജെപിയും മീണയ്‌ക്കെതിരെ ആഞ്ഞടിച്ചു. മീണ വീണ വായിക്കുകയാണെന്നാണ് അവര്‍ കളിയാക്കിയത്. എന്നാല്‍ ഉശിരോടെ മീണ സിപിഎമ്മിന്റെ സകല പ്രതീക്ഷകളേയും തള്ളി കള്ള വോട്ടെന്ന് വിലയിരുത്തിയതോടെ സിപിഎം പോരാളികള്‍ തകര്‍ന്നു പോയി. അതേസമയം ധീരമായ നിലപാടെടുത്ത ടിക്കാറാം മീണ ജനങ്ങളുടെ സൂപ്പര്‍ താരമായി. 

കള്ളവോട്ട് നടന്ന സംഭവത്തില്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ചാനലിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രശംസ അറിയിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സ്വാഗതാര്‍ഹമെന്നും ജനാധിപത്യത്തില്‍ ഇങ്ങനെ വേണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്ന സ്ഥിരീകരിച്ചത് അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് പ്രശംസ. 

കണ്ണൂരില്‍ വെബ് കാസ്റ്റിങ് നടത്തിയത് കള്ളവോട്ട് കണ്ടെത്താനായിരുന്നുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ടുകള്‍ നടന്നുവെന്ന് തെളിയിച്ച് മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചു. സിപിഎം പഞ്ചായത്തംഗം സെലീന, മുന്‍ പഞ്ചായത്തംഗം സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. 

സൈലീന പഞ്ചായത്ത് അംഗത്വം രാജിവെച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അനുഭാവിയായ പദ്മിനിയെന്ന സ്ത്രീയും രണ്ടുതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിലാത്തറയിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. 

അതേസമയം കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നുവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തോെട ഇതിനെ രാഷ്ട്രീയ ആയുധമാക്കിമാറ്റാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസും ബി.ജെ.പി.യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ തന്നെയാണ് പരാതിക്ക് അടിസ്ഥാനമെന്നതാണ് പ്രതിപക്ഷത്തിന് ശക്തിപകരുന്നത്. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ചെയ്തു.

കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോട് കള്ളവോട്ട് അടക്കമുള്ള തിരിമറികളെക്കുറിച്ച് ആദ്യംതന്നെ പരാതിപറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ക്യാമറ സ്ഥാപിച്ച ബൂത്തുകളിലെ സ്ഥിതി കളക്ടറേറ്റിലെ മോണിറ്ററിങ് മുറിയിലിരുന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. യു.ഡി.എഫ്. ഏജന്റുമാരെ ബൂത്തില്‍നിന്ന് ഇറക്കിവിട്ടതും ചില ബൂത്തുകള്‍ അടച്ചിട്ടതുമടക്കുള്ള സംഭവങ്ങള്‍ക്കുനേരെ നിരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് കണ്ണടച്ചുവെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.

സിപിഎം കോടതിയില്‍ പോകുമെന്ന് പറയുമ്പോഴും ടിക്കാറാം മീണ കടുപ്പിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അന്തിമമാകാനാണ് സാധ്യത. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends