Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നാട്ടുകാരെയും മൽസ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്ത്തി വിഴിഞ്ഞം ഉള്‍ക്കടലില്‍ മിന്നി മറഞ്ഞു ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തു... വിഎസ്‌എസ്സിയുടെ സുരക്ഷ വിഭാഗത്തിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വസ്തുവിന് പിന്നാലെ പാഞ്ഞെത്തിയ അന്വേഷണ സംഘം ഞെട്ടി

30 APRIL 2019 01:12 PM IST
മലയാളി വാര്‍ത്ത

നാട്ടുകാരെയും മൽസ്യത്തൊഴിലാളികളെയും ആശങ്കയിലാഴ്ത്തി വിഴിഞ്ഞം ഉള്‍ക്കടലില്‍ മിന്നി മറഞ്ഞു ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തു. വിഎസ്‌എസ്സിയുടെ സുരക്ഷ വിഭാഗത്തിന്റെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വസ്തുവിന് പിന്നാലെ പാഞ്ഞെത്തിയ അന്വേഷണ സംഘം ഞെട്ടി. സംഭവം മറ്റൊന്നുമല്ല തുമ്പ ഭാഗത്ത് കടലില്‍ ഒറ്റയ്ക്ക് കട്ടമരം തുഴഞ്ഞുവന്ന മത്സ്യത്തൊഴിലാളിയെയാണ് പിടികൂടിയത്.

വിഎസ്‌എസ്സിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണ കാമറയിലാണ് അജ്ഞാത വസ്തുവിനെ ആദ്യം കണ്ടത്. മറ്റു വള്ളങ്ങള്‍ ഇല്ലാത്തപ്പോള്‍ ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്തുവില്‍ ഒരാള്‍ ഇരിക്കുന്നതായി വിഎസ്‌എസ്സിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരസംരക്ഷണ സേനയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സേനയുടെ പുതിയ പട്രോളിംഗ് കപ്പല്‍ സി-441 അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ തുമ്പ ഭാഗത്ത് നിന്നും അജ്ഞാത വസ്തുവിനെ പിടികൂടി. എഴുപത്തിരണ്ടുകാരനായ പൂവാര്‍ പാറവിള തോപ്പ് പുരയിടത്തില്‍ ക്ലിമന്‍സ് ആണ് ചുവന്ന ലുങ്കി കട്ടമരത്തില്‍ കെട്ടി വെച്ച്‌ കടലില്‍ തുഴയുന്നത്. കരയിലെത്തിച്ച എഴുപത്തിരണ്ടുകാരനെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്ബ് പുത്തന്‍തോപ്പില്‍ നിന്നു വില പറഞ്ഞുറപ്പിച്ച കട്ടമരം നാട്ടിലെത്തിക്കാന്‍ ക്ലിമന്‍സിന് ആവിശ്യത്തിനുള്ള പണം ഇല്ലായിരുന്നു.

അതുകൊണ്ട് തന്നെ പ്രായം മറന്ന് കട്ടമരം തുഴഞ്ഞ് നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചു. ഞായറാഴ്ചയാണ് കട്ടമരവുമായി ഒറ്റയ്ക്ക് തുഴഞ്ഞത്. ഞായറാഴ്ച മുതല്‍ ആഹാരം കഴിക്കാതെ ചുട്ടുപൊള്ളുന്ന വെയിലില്‍ കട്ടമരം തുഴഞ്ഞ ക്ലിമന്‍സ് ഒടുവില്‍ അവശനായി. ഇതിനിടെ തുമ്പ ഭാഗത്ത് എത്തിയപ്പോള്‍ കാറ്റ് എതിര്‍ദിശയില്‍ ആയതിനാല്‍ യാത്ര തടസപ്പെട്ടു. തുടര്‍ന്ന് ചുവന്ന ലുങ്കി കെട്ടി പായ്ക്കപ്പലാക്കുകയായിരുന്നു തുടര്‍ന്നുള്ള യാത്ര. ഈ ചുവന്ന തുണിയാണ് സംശയത്തിന് ഇടയാക്കിയത്. കോസ്റ്റല്‍ പോലീസ് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധന നടത്തി. ഒടുവില്‍ ആഹാരവും പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കിയ ശേഷം ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (3 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends