Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി

21 MAY 2019 06:44 PM IST
മലയാളി വാര്‍ത്ത

ഏത് തെരഞ്ഞെടുപ്പ് നടന്നാലും കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വെളിപ്പെടുത്തി. പക്ഷെ, ഇത്തവണാണ് കയ്യോടെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമായി. കള്ളവോട്ട് രണ്ടുതവണ ആവര്‍ത്തച്ചാലേ കള്ളവോട്ട് ആകുള്ളു എന്നു പറയുന്നത് ബാലിശമാണ്. മോഷ്ടിക്കുന്നയാള്‍ കള്ളനാണ്. അത് ഒരു തവണ മോഷ്ടിച്ചാലും രണ്ടുതവണ മോഷ്ടിച്ചാലും ആ വ്യക്തിയെ ആ പേരില്‍ തന്നെയാണ് വിളിക്കുന്നതെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

കള്ളവോട്ട് നടക്കുന്ന സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കിയിട്ടുണ്ടെന്നും അതു തടയാന്‍ എല്ലാവരും തരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കള്ളവോട്ട് നടന്നത്. സി.പി.എം, മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്കാസ്റ്റിംഗിലൂടെ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ടില്‍ ആദ്യം വെട്ടിലായത് സി.പി.എ്മ്മായിരുന്നു. അവരുടെ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയാണ് കാസര്‍കോട് പിലാത്തറ ബൂത്തില്‍ കള്ളവോട്ട് ചെയ്തത്. എന്നാല്‍ കള്ളവോട്ട് അല്ലെന്നും ഓപ്പണ്‍ വോട്ടെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ന്യായീകരിച്ചത്. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ ആരുടെ വോട്ടാണോ അവരും ബൂത്തില്‍ വേണം. എന്നാല്‍ സുമയ്യ എന്ന സി.പി.എം പ്രവര്‍ത്തക ഓപ്പണ്‍ വോട്ട് ചെയ്തപ്പോള്‍ യഥാര്‍ത്ഥ വോട്ടര്‍ ഇല്ലായിരുന്നു. 

കള്ളവോട്ട് നടന്നെന്ന യു.ഡി.എഫ് പ്രചരണം തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏറ്റെടുക്കുകയായിരുന്നെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. വോട്ട് ചെയ്യാന്‍ പരസഹായം വേണ്ടവര്‍ക്കായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും കോടിയേരി ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് മുസ്്‌ലിംലീഗുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അതോടെ ഇരുമുന്നണികളും വെട്ടിലായി. കള്ളവോട്ട് ചെയ്ത മുസ്്‌ലിംലീഗുകാരില്‍ ചിലര്‍ വിദേശത്തേക്ക് പറന്നിരുന്നു. കല്യാശ്ശേരി യുപിഎസില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിത് പോലെയാണ് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും വോട്ട് ചെയ്തതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

മലബാറിലെ പല ജില്ലകളിലും സി.പി.എം, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്ന ആരോപണം വര്‍ഷങ്ങളായി ശക്തമാണ്. ഇവരെല്ലാവരും പരസ്പ്പരം ചെളിവാരി എറിയുന്നതല്ലാതെ മറ്റൊന്നും നടന്നിരുന്നില്ല. ഗള്‍ഫിലും വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെയും വോട്ടുകള്‍ അതത് പാര്‍ട്ടിക്കാര്‍ ചെയ്യുന്നതും പതിവാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്ന് സ്വന്തം നാടായ തലശ്ശേരിയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ആരോ വോട്ട് ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്നതാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (32 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends