Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐയുടെ വോട്ട് യു.ഡി.എഫിന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍

21 MAY 2019 08:33 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐയുടെ വോട്ട് യു.ഡി.എഫിന് നല്‍കിയെന്ന് വെളിപ്പെടുത്തല്‍. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് നേമത്ത് എല്‍.ഡി.എഫിന് വോട്ട് നല്‍കിയെന്നും പറഞ്ഞു. യു.ഡി.എഫ് വോട്ടുകള്‍ ഒ. രാജഗോപാലിന് കിട്ടിയതിനാല്‍ അദ്ദേഹം ആദ്യ ബി.ജെ.പി എം.ല്‍.എയായി നിയമസഭയിലെത്തി. ഇത് സംബന്ധിച്ച് കെ.പി.സി.സി അന്വേഷണം നടത്തിയിരുന്നു. കുറ്റക്കാരായ നേതാക്കള്‍ക്കെതിരെ നടപടി എടുത്തിരുന്നില്ല. അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി. സുരേന്ദ്രന്‍ പിള്ള ഒന്നര മാസം മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനെതിരല്ലെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മില്‍ നിന്ന് അകന്നെന്ന് അവര്‍ക്ക് തോന്നുന്നെങ്കില്‍ അതിന്റെ കാരണം അവര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ടി മുഹമ്മദ് ബഷീറും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും എസ്.ഡി.പി.ഐ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് തേടിയായിരുന്നു അതെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ മുസ്്‌ലിംലീഗ് നേതൃത്വം ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. 

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്!ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായി ഇ ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കെടിഡിസി ഹോട്ടലില്‍ രാത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എസ്ഡിപിഐയുടെ സഹായത്തില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ആ പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്നാണ് അന്ന് മുസ്്‌ലിംലീഗ് നേതാവ് എം കെ മുനീര്‍ പ്രതികരിച്ചത്. പൊന്നാനിയില്‍ ഇ.ടിയെ തോല്‍പ്പിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറുമായി രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. അത് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയത്. 

പത്തനംതിട്ടയിലും തൃശൂരിലും തിരുവനന്തപുരത്തും എസ്.ഡി.പി.ഐക്ക് കുറച്ച് വോട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശമേഖലകളിലാണ് വോട്ട് കൂടുതലുള്ളത്. അതിനാല്‍ ബി.ജെ.പിയിലെ കുമ്മനംരാജശേഖരന്‍ വിജയിക്കാന്‍ തങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് നല്‍കിയെന്നാണ് അവര്‍ പറയുന്നത്. പത്തനംതിട്ട മണ്ഡലത്തിലെ പൂഞ്ഞാര്‍, മല്ലപ്പള്ളി, നാരങ്ങാണം, പത്തനംതിട്ട നഗരസഭ തുടങ്ങിയ പ്രദേശങ്ങളില്‍ എസ്.ഡി.പി.ഐക്ക് വോട്ടുണ്ട്. കെ.സുരേന്ദ്രനെ പരാജയപ്പെടുത്താന്‍ ആ വോട്ടുകള്‍ ആന്റോ ആന്റണിയുടെ പെട്ടിയിലിട്ടെന്നാണ് നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാകുന്നത്. തൃശൂരില്‍ എസ്.ഡി.പി.ഐക്ക് വോട്ട് താരതമ്യേന കുറവാണ്. എന്നാലും സുരേഷ് ഗോപി ജയിക്കാതിരിക്കാന്‍ തങ്ങളാല്‍ ആവും വിധം എസ്.ഡി.പി.ഐ ശ്രമിച്ചിട്ടുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്  (4 hours ago)

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം സണ്ണിലിയോണ്‍...  (4 hours ago)

താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന്‍ ചിത്രങ്ങള്‍...  (5 hours ago)

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി  (5 hours ago)

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്; ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക  (6 hours ago)

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്  (6 hours ago)

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി  (6 hours ago)

തന്റെ രോഗവിവരം വെളിപ്പെടുത്തി ബിഗ് ബി  (6 hours ago)

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും  (7 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  (7 hours ago)

വിവാദങ്ങളില്‍ കഴമ്പില്ല... കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  (8 hours ago)

പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ  (8 hours ago)

കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍  (8 hours ago)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും  (8 hours ago)

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി  (8 hours ago)

Malayali Vartha Recommends