Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചങ്കിടിക്കുന്നത് സിപിഎമ്മിന്... ബിജെപി ജയിക്കുമെന്ന് എല്ലാ സര്‍വേകളും പറഞ്ഞതോടെ സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ രക്ത സമ്മര്‍ദ്ദം കൂടി; ബിജെപി ജയിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാകരുതെന്നുള്ള നിര്‍ദേശം പാര്‍ട്ടി അണികള്‍ പാലിച്ചോ? 

22 MAY 2019 09:56 AM IST
മലയാളി വാര്‍ത്ത

ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും രണ്ട് സീറ്റില്‍ ലീഡ് ചെയ്യുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ സി പി എം കോണ്‍ഗ്രസ് നേതാക്കളുടെ രക്ത സമ്മര്‍ദ്ദം കൂടി. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന പ്രവചനം കേട്ട് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഞെട്ടി.

ബിജെപി ജയിക്കുന്ന സാഹചര്യം ഒരിക്കലും സംഭവിക്കരുതെന്ന് സിപിഎം നേതാക്കള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ശശിതരൂരിനാണ് ചെയ്തത്. ഇക്കാര്യം മനസിലാക്കിയാണ് സി.ദിവാകരന്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയത്. വി.എസ് അച്ചുതാനന്ദനും തോമസ് ഐസക്കും ചേര്‍ന്ന് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ അട്ടിമറിച്ചെന്ന ദിവാകരന്റെ പ്രസ്താവന മനപൂര്‍വ്വം തന്നെയാണ്. 

പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളില്‍ കുമ്മനത്തെ രണ്ടാം സ്ഥാനത്ത് എത്തിക്കാനാണ് ബി ജെ പി ശ്രമിച്ചത്. കഴിഞ്ഞ തവണ 45000 വോട്ടുകളുടെ ലീഡാണ് ശശിതരൂര്‍ നേടിയത്. ഇത്തവണ അങ്ങനെ സംഭവിച്ചാലും മൂന്നാം സ്ഥാനതേക്ക് പോകാതിരിക്കാന്‍ ബി ജെ പി ശ്രമിച്ചു. ഇവിടെ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തുകയും മറ്റ് സ്ഥലങ്ങളില്‍ ഒന്നാമതെത്തുകയും ചെയ്താല്‍ ജയം ഉറപ്പാണ്. അതേ സമയം കഴക്കൂട്ടത്ത് ദിവാകരന്‍ വ്യക്തമായ ലീഡ് പ്രതീക്ഷിക്കുന്നു. മന്ത്രി കടകംപള്ളിയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രവര്‍ത്തനമാണ് ഇവിടെ ഇടതുമുന്നണി കാഴ്ചവച്ചത്. 

പിണറായിയും കോടിയേരിയും ഉമ്മന്‍ ചാണ്ടിയും യോജിച്ചത് ഒരു കാര്യത്തില്‍ മാത്രമാണ്. അത് ബി ജെ പിയുടെ ശോഭ കെടുത്തുക എന്നതായിരുന്നു. ശബരിമല വിഷയം കത്തിച്ച പിണറായിയോട് സി പി എമ്മിലെ പ്രമുഖ നേതാക്കള്‍ക്കെല്ലാം വിരോധമുണ്ട്. പിണറായിയായതു കൊണ്ടു മാത്രമാണ് അസ്വാരസ്യങ്ങളെ അഭിമുഖീകരിക്കാതെ കഴിഞ്ഞു പോകുന്നത്. എന്നാല്‍ ഇലക്ഷന്‍ റിസള്‍റ്റ് പുറത്തു വരുമ്പോള്‍ പിണറായി ഇതു പോലെ തന്നെ തുടരുമോ എന്ന് കണ്ടറിയണം. 

റിസള്‍റ്റ് പുറത്തുവരുമ്പോള്‍ തന്നെ തിരുവനന്തപുരത്ത് മധുര പലഹാരം വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതാക്കള്‍. കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ബി ജെ പിയുടെ പ്രതീക്ഷ. പത്തനംതിട്ടയിലും ഇവര്‍ പ്രതീക്ഷ കൈ വിടുന്നില്ല. ചെറിയ മാര്‍ജിനിലെങ്കിലും കെ. സുരേന്ദ്രന്‍ ജയിക്കുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. അയ്യപ്പന് വേണ്ടി ജയിലില്‍ കിടന്ന തന്നെ അയ്യപ്പന്‍ കൈവിടില്ലെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് തീര്‍ത്തു പ്രതീക്ഷിക്കുന്നില്ലെങ്കിലും വോട്ട് ശതമാനത്തില്‍ ഗണ്യമായ വര്‍ധനവ് കൊണ്ടുവരാന്‍ സുരേഷിന് കഴിഞ്ഞതായി പാര്‍ട്ടി വിശ്വസിക്കുന്നു. 

ശശിതരൂര്‍ ജയിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് വേദനയില്ല. കാരണം കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരാമെന്നു കോണ്‍ഗ്രസ് കരുതുന്നു. തരൂര്‍ തോറ്റാല്‍ അതിനെ കോണ്‍ഗ്രസ് നേരിടുന്നത് കേരളത്തിലെ തെളിവാര്‍ന്ന വിജയം ചൂണ്ടി കാണിച്ച് കൊണ്ടായിരിക്കും. 

ഒരര്‍ത്ഥത്തില്‍ ബിജെപി പിണറായിയോടും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടും കടപ്പെട്ടിരിക്കുന്നു. ശബരിമല ഉണ്ടായിരുന്നില്ലെങ്കില്‍ ബിജെപി ഉണ്ടാകുമായിരുന്നില്ല. ഏതായാലും നേതൃത്വത്തില്‍ യോജിപ്പില്ലെങ്കിലും ബിജെപി നൂറുമേനി കൊയ്തു. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ബിജെപിയെ തളര്‍ത്താനുള്ള ശ്രമങ്ങളും സജീവമാണ്. ഏതായാലും ബിജെപി ജയിച്ചാല്‍ ആത്മഹത്യ ചെയ്യുന്നവര്‍ ആരൊക്കെയാണെന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends