Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി; ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി

25 JUNE 2019 06:06 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്ത ‘ബ്രിട്ടീഷ് ഹെറാൾഡ്’ ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി!

ട്വിറ്ററിൽ നാലായിരത്തോളം പേർ മാത്രം പിന്തുടരുന്ന, ഓൺലൈൻ മാധ്യമങ്ങളുടെ പ്രചാരത്തിന്റെ അളവുകോലായി കരുതുന്ന ‌‌വെബ് ട്രാഫിക് റാങ്കിങ്ങിൽ 28,518 സ്ഥാനം മാത്രമുള്ള ‘പ്രമുഖ ബ്രിട്ടീഷ് മാധ്യമം ’ കൊച്ചി പനയപ്പിള്ളി സ്വദേശിയുടേതാണെന്ന് അതി ബുദ്ധിമാൻമാരായ മലയാളികൾ കണ്ടു പിടിച്ചിരിക്കുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെയും അമേരിക്കൻ പ്രസിഡന്റ് ട്രംപിനെയും ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങിനെയും പിന്തള്ളി ഓൺലൈൻ വോട്ടെടുപ്പിൽ നരേന്ദ്ര മോഡി ഒന്നാമതെത്തിയെന്ന് കഴിഞ്ഞ 18നാണ് ‌ബ്രിട്ടീഷ് ഹെറാൾഡ് പ്രഖ്യാപിച്ചത്. ഓൺലൈൻ മാഗസിൻ സർവേയിൽ നരേന്ദ്ര മോഡി ഒന്നാമതെത്തിയെന്ന് കേട്ടയുടനെ ദേശീയ മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചു. പ്രമുഖ ബ്രിട്ടീഷ് മാധ്യമം എന്ന വിശേഷണത്തോടെയായിരുന്നു അവതരണം.

കാള പെറ്റെന്ന് കേട്ടപ്പോൾ കേന്ദ്രമന്ത്രിമാരായ ഗിരിരാജ സിങ്‌, അനുരാഗ താക്കുർ, ബിജെപി ദേശീയ വർക്കിങ്‌ പ്രസിഡന്റ് ജെ പി നദ്ദ തുടങ്ങിയവർ മോഡിയുടെ നേട്ടം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. അർണാബ് ഗോ സ്വാമിയുടെ റിപ്പബ്ലിക് ടിവി അന്നുതന്നെ സംഭവം ചൂടൻ ചാനൽ ചർച്ചയാക്കി. സീ ന്യൂസും വൺ ഇന്ത്യയും ടൈംസ് നൗവും സംഭവം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. എന്നാൽ, അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും സംഭവം അറിഞ്ഞതുപോലുമില്ല. അതോടെയാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമ’ത്തെക്കുറിച്ചുള്ള അന്വേഷണം പലരും തുടങ്ങിയത്. ട്വിറ്ററിൽ നാലായിരത്തോളം പേർ മാത്രം പിന്തുടരുന്ന ഓൺലൈൻ മാഗസിന്റെ ഉടമ കൊച്ചി പനയപ്പിള്ളി സ്വദേശി അൻസിഫ് അഷ്റഫ് ആണ്.

പ്രവാസി വ്യവസായിയായ അദ്ദേഹം 1992 മുതൽ കൊച്ചിൻ ഹെറാൾഡ് എന്ന ദ്വൈമാസികയും പ്രസിദ്ധീകരിക്കുന്നു‌ണ്ട് . ബിബിസിയും ദി ഗാർഡിയനും പോലുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് ട്വിറ്ററിൽ ദശലക്ഷക്കണക്കിന് ഫോളേവേഴ്സ് ഉള്ളപ്പോഴാണ് നാലായിരം പേർ മാത്രം ഫോളോവേഴ്സുള്ള ബ്രിട്ടീഷ് ഹെറാൾഡ് ഇന്ത്യയിലെ മാധ്യമങ്ങൾക്കും ബിജെപി നേതാക്കൾക്കും ‘പ്രമുഖ’ ബ്രിട്ടീഷ് ‌ മാധ്യമമായത്. രണ്ടു മാസം മുമ്പത്തെ സ്ഥാനം 95,979 . എൻഡിടിവിയുടെ വെബ് ട്രാഫിക് റാങ്ക് 395ഉം ഇന്ത്യാ ടൈംസിന്റേത് 190ഉം ആണ് . ബ്രിട്ടീഷ് ഹെറാൾഡ് നടത്തിയെന്നു പറയുന്ന ഓൺലൈൻ സർവേയിൽ 30.9 ശതമാനം വോട്ട് നരേന്ദ്ര മോഡിക്ക് കിട്ടിയതായി അവകാശപ്പെടുന്നു.

എന്നാൽ, സർവേയുടെ സ്വഭാവമെന്തെന്ന് സ്ഥാപനം വെളിപ്പെടുത്തിയില്ല . വ്ലാദിമിർ പുടിന് 29.9, ഷി ജിൻപിങ്ങി‌ന് 21.9, ഡൊണാൾഡ് ട്രംപിന് 18.1 എന്നിങ്ങനെയും വോട്ട് കിട്ടിയതായി ബ്രിട്ടീഷ് ഹെറാൾഡ് പറഞ്ഞു. മറ്റൊരു രസകരമായ കാര്യം, നരേന്ദ്ര മോഡി: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി എന്ന‌ തലക്കെട്ടോടെ മോഡിയുടെ ചിത്രമുള്ള ബ്രിട്ടീഷ് ഹെറാൾഡ് മാഗസിന്റെ കവർ അവർ കഴിഞ്ഞ മെയ് 23നു ട്വീറ്റ് ചെയ്തിരുന്നു. ജൂൺ 18നാണ് സർവേ ഫലം ട്വീറ്റ് ചെയ്തത്. ഏതായാലും ബ്രിട്ടീഷുകാർ ഇതെല്ലാം വായിച്ച് പൊട്ടി ചിരിച്ചില്ലെങ്കിൽ മാത്രം അത്ഭുതപ്പെട്ടാൽ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്; മലയാളികളുടെ നല്ല മനസ്സിന്; മകന്‍ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; എല്ലാത്തിനും നന്ദി ഒരുപാടു നന്ദി  (2 hours ago)

സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍  (5 hours ago)

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്‍  (6 hours ago)

പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു  (6 hours ago)

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് അനുഷ്‌കയുടെ തുറന്നു പറച്ചില്‍  (6 hours ago)

കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി  (7 hours ago)

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക  (7 hours ago)

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (8 hours ago)

അടുത്ത ലോകകപ്പ് ഇന്ത്യയില്‍  (8 hours ago)

മഞ്ജുവാര്യര്‍ക്കെതിരെ വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിക്ക് പരിഹാരം  (8 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണം; ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി  (8 hours ago)

ബിരിയാണി തിന്നു; 10000 രൂപ കിട്ടി; വ്യത്യസ്തമായി ബിരിയാണി തീറ്റ മത്സരം  (8 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല: , ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി  (8 hours ago)

ഇടിമുറിയിലെ ഉത്തരക്കടലാസുകൾ .........യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിലും ഉത്തരക്കടലാസ് കെട്ട്  (9 hours ago)

Malayali Vartha Recommends