Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

യൂണിവേഴ്സിറ്റി കോളേജ് മോഡൽ സർക്കാർ ഓഫീസുകളിലും; യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തന രീതി സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആരോപണം

16 JULY 2019 05:20 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ നടത്തുന്ന പ്രവർത്തന രീതി സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ചില സംഘടനകളും തുടർന്നുവരുന്നതായി ആരോപണം. യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്തിനെ തുടർന്ന് എസ്എഫ്ഐയുടെ പ്രവർത്തന രീതിയെ വിമർശിച്ച് നിരവധി വിദ്യാർത്ഥികളാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരും ഒളിഞ്ഞും തെളിഞ്ഞും ഇക്കാര്യം ഉന്നയിക്കുന്നത്.

പ്രകടനമോ യോഗങ്ങളോ ഉണ്ടെങ്കിൽ ചില സംഘടനകൾ ജീവനക്കാരെ ഓഫീസിലിരുന്ന് ജോലിചെയ്യാൻ അനുവദിക്കാതെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകും. പങ്കെടുത്തില്ലെങ്കിൽ ഭീഷണിയും സമ്മർദ്ദവുമൊക്കെ ഉണ്ടാകും. അതിനാൽ, ഓഫീസിലെ ജോലിപോലും മാറ്റിവച്ച് ജീവനക്കാർക്ക് പങ്കെടുക്കേണ്ടിവരുന്നു. ഭരണ, പ്രതിപക്ഷ സംഘടനാ ഭേദമില്ലാതെയാണ് ഇത്തരം രീതികൾ സർക്കാർ ഓഫീസുകളിൽ നിലനിൽക്കുന്നത്.

സംഘടനകൾ ആവശ്യപ്പെടുന്ന വൻപിരിവുകളും ജീവനക്കാർ നിർബന്ധമായും നൽകേണ്ടി വരുന്നു. പിരിവിനെ എതിർത്താൽ സ്ഥലംമാറ്റം ഉൾപ്പെടെ ഉണ്ടാകുമെന്ന ഭീഷണി പുറകെ വരും. അടുത്തിടെ ഒരു ഭരണാനുകൂല സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രവർത്തന ഫണ്ടിലേക്ക് ഓരോ ജീവനക്കാരിൽ നിന്നും 1500 രൂപ വീതമാണ് പിരിച്ചത്. സ്ഥലംമാറ്റ ഭീഷണി ഭയന്ന് ചോദിക്കുന്ന തുക കൊടുക്കുകയാണ് പതിവെന്ന് ചില ജീവനക്കാർ വ്യക്തമാക്കി. സംഘടനകളുടെ അംഗങ്ങളിൽ നിന്ന് മാത്രമല്ല, അല്ലാത്ത ജീവനക്കാരേയും പിരിവിൽ നിന്ന് പലപ്പോഴും ഒഴിവാക്കില്ല. കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന അനന്തരഫലം ഭയന്ന് ജീവനക്കാർ വഴങ്ങുകയാണ് പതിവ്. ജോലി സമയത്ത് ജീവനക്കാരെ പ്രകടനത്തിനും മറ്റുംകൊണ്ടുപോകുന്നത് തടയാൻ ഓഫീസ് മേധാവി വിചാരിച്ചാലും സാധിക്കില്ല.

ഓഫീസ് മേധാവിക്കുമേലും സംഘടനക്കാരുടെ സമ്മർദ്ദം ഉണ്ടാകാറുണ്ട്. ഇല്ലെങ്കിൽ അദ്ദേഹത്തിനും നേരിടേണ്ടിവരും സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ഭീഷണി. ജീവനക്കാർ പ്രകടനത്തിനും സമ്മേളനത്തിനുമൊക്കെ പങ്കെടുത്തോ എന്നറിയാൻ സംഘടനാ നേതാക്കളുടെ നീരീക്ഷണവുമുണ്ടാവും. ജീവനക്കാർ മുങ്ങാതിരിക്കാൻ ഓഫീസ് ഗേറ്റുകളിലാവും പലപ്പോഴും നിരീക്ഷണം ഉണ്ടാകും. ഒരാളുപോലും കുറയാതെ പ്രകടനങ്ങളിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ ഇതല്ലാതെ മറ്റുവഴികളില്ലെന്നാണ് ചില സംഘടനാ നേതാക്കൾ പറയുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങൾക്ക് പിന്നാലെ ആര്‍ട്‌സ് കോളേജില്‍ നിന്നും എസ്എഫ്‌ഐയുടെ ഗുണ്ടായിസം നടക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയാല്‍ മര്‍ദ്ദിക്കുകയും വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. കോളേജ് യൂണിയൻ ചെയർമാൻ സമീറിന്‍റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെൺകുട്ടികൾ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (9 minutes ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (30 minutes ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (55 minutes ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (1 hour ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (2 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (2 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (2 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (2 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (2 hours ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (3 hours ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (3 hours ago)

Malayali Vartha Recommends