Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ആഞ്ഞടിച്ച് സെന്‍കുമാര്‍... ലോകത്ത് ആദ്യമായി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കൊടി പിഴുതു കളഞ്ഞ ഫല്‍ഗുണന്‍ സാറിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നു; പുല്ലു പറിക്കുന്നവരുടെ ജോലി പോലെ പ്രിന്‍സിപ്പലിന്റെ സ്ഥിരം ജോലി കൊടി പറിക്കല്‍ ആകുമോ?

19 JULY 2019 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

യൂണിവേഴ്‌സിറ്റി കോളേജിന് പുറകേ തലശേരി ബ്രണ്ണന്‍ കോളേജും പുകയുകയാണ്. കേവലം കോളേജില്‍ നില്‍ക്കേണ്ട ഒരു പ്രശ്‌നം കേരളത്തിന്റെ മൊത്തം പ്രശ്‌നമാക്കിയിരിക്കുകയാണ് പ്രിന്‍സിപ്പാള്‍ ഫല്‍ഗുണന്‍ സാര്‍. അല്ലെങ്കില്‍ ഏതെങ്കിലും പ്രിന്‍സിപ്പാള്‍ ഇങ്ങനെയൊരു കാര്യം ചെയ്യുമോ? എബിബിപി പ്രവര്‍ത്തകര്‍ നാട്ടിയ കൊടി സ്വന്തമായി പിഴുതെറിഞ്ഞ് അതിന്റെ ഫോട്ടോ പത്രക്കാര്‍ക്ക് നല്‍കി. അതിനദ്ദേഹം പറയുന്ന ന്യായം കോടതി വിധിയെന്നാണ്. നിലവിലെ കോളേജിലെ കൊടി തോരണമൊഴികെ ഒന്നും പാടില്ലെന്ന്. അത് കൊള്ളാം, അതായത് എസ്എഫ്‌ഐയുടെ കൊടി തോരണം മാത്രം മതിയെന്ന്. അങ്ങനെയൊരു വിധി കോടതി വിധിക്കുമോ? ചെറിയ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് പകരം ആളിക്കത്തിച്ച പ്രിന്‍സിപ്പാളിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ ശക്തമായ ഭാഷയിലാണ് ആഞ്ഞടിച്ചത്. 

സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ തലശേരി ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഫല്‍ഗുനന് 'എകെജി സെന്ററില്‍' നിന്നാണോ ശബളമെന്നും അധ്യാപകനോ പ്രിന്‍സിപ്പലോ ആയിരുന്നെങ്കില്‍ എല്ലാ കൊടിമരങ്ങളും ഒരു പോലെ മാറ്റുമായിരുന്നെന്നും ഡിജിപി ടിപി. സെന്‍കുമാര്‍ പറഞ്ഞു. തന്റെ ഫെസ്‌ക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാര്‍ വിമര്‍ശനം നടത്തിയിരിക്കുന്നത് .

കോളേജിലെ എസ്എഫ്‌ഐ നേതാവ് ഫല്‍ഗുനനായിരിക്കുമെന്നും അക്രമം കാണിക്കുന്ന ഒരു എസ്എഫ്‌ഐ നേതാവായി ഇയാളെ മറ്റ് വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പുല്ലു പറിക്കുന്നവരുടെ ജോലി പോലെ പ്രിന്‍സിപ്പലിന്റെ സ്ഥിരം ജോലി കൊടി പറിക്കല്‍ ആകുമോ എന്ന് ഫല്‍ഗുനന്റെ ചെയ്തിയെ പരിഹസിച്ച സെന്‍കുമാര്‍ തുല്യ നീതി വേണമെന്നും പ്രിന്‍സിപ്പല്‍ സാറിനെ ഓര്‍മിപ്പിക്കുന്നു.

അതിനിടെ എ.ബി.വി.പിയുടെ കൊടിമരം കാമ്പസില്‍നിന്ന് പിഴുതുമാറ്റിയ തലശ്ശേരി ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ. ഫല്‍ഗുനന് നേരെ വധഭീഷണിയും ഉണ്ടായി. കോളജില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ കാമ്പസിലും പ്രിന്‍സിപ്പലിന്റെ വീട്ടിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. എ.ബി.വി.പി പ്രവര്‍ത്തകര്‍ നേരിട്ടും ഫോണിലും നടത്തിയ വധഭീഷണി സംബന്ധിച്ച് മൊഴിനല്‍കിയിട്ടുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് മരണമൊഴിയായി കണക്കാക്കണമെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഫല്‍ഗുനന്‍ പറഞ്ഞു. 

പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ വ്യാഴാഴ്ച പുനഃസ്ഥാപിച്ചു. രാവിലെ കൊടിമരം സ്ഥാപിക്കാനെത്തിയ എ.ബി.വി.പിക്കാരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ജില്ല സെക്രട്ടറി അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കൊടിമരത്തിന് അനുമതി നിഷേധിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ചര്‍ച്ചക്ക് പിന്നാലെ ഇരുപതോളം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയുടെ കൊടിമരത്തിന് അടുത്തായി കൊടിമരം പുനഃസ്ഥാപിച്ചു. 

അതിനിടെ, പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ എ.ബി.വി.പിക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐയും രംഗത്തെത്തി. വധഭീഷണിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളജില്‍ പ്രകടനവും പൊതുയോഗവും നടത്തി. ചെങ്ങന്നൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാലിന്റെ അനുസ്മരണ പരിപാടിക്കായി നാട്ടിയ കൊടിമരം ബുധനാഴ്ചയാണ് പ്രിന്‍സിപ്പല്‍ പിഴുതുമാറ്റി പൊലീസിന് കൈമാറിയത്. 

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐയുടെ കൊടിമരവും ബാനറുകളും മറ്റും നിലനില്‍ക്കെ, തങ്ങളുടേതുമാത്രം മാറ്റിയത് രാഷ്ട്രീയ വിവേചനമാണെന്നാണ് എ.ബി.വി.പിയുടെ ആക്ഷേപം.

എ.ബി.വി.പിയുടെ കൊടിമരം പിഴുതുമാറ്റിയതില്‍ കുറ്റബോധമില്ല. വീഴ്ച സംഭവിച്ചുവെന്ന് തോന്നുന്നില്ലെന്നും പ്രഫ. കെ. ഫല്‍ഗുനന്‍ പറഞ്ഞു. ബുധനാഴ്ച രണ്ടു മണിക്കൂര്‍ നേരത്തെ പരിപാടിക്ക് കൊടിമരം നാട്ടാന്‍ അനുമതി നല്‍കിയിരുന്നു. സമയം കഴിഞ്ഞിട്ടും മാറ്റാതിരുന്നതിനാലാണ് താന്‍ നേരിട്ടിറങ്ങി മാറ്റിയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴോളം വരുന്ന എ.ബി.വി.പിക്കാര്‍ ഒരുഭാഗത്തും ആയിരത്തിലേറെവരുന്ന എസ്.എഫ്.ഐക്കാര്‍ മറുഭാഗത്തുമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് താന്‍ അത് ചെയ്തത്. എസ്.എഫ്.ഐയുടെ കൊടിമരം മുമ്പേ അവിടെയുള്ളതാണ്. അതിന്റെ നിയമവശം അറിയില്ല. എ.ബി.വി.പിയുടെ കൊടിമരം രണ്ടാമത്തെ ഗേറ്റില്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും അവര്‍ കേട്ടില്ല. വീണ്ടും കൊടിമരം നാട്ടിയതിന് തന്റെ അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (30 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (2 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (2 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (3 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (6 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (6 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (7 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (7 hours ago)

Malayali Vartha Recommends