കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണ വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച!! മാസങ്ങൾ പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം; കൂടെ അവശനിലയിലായ മറ്റൊരു സ്ത്രീയും... പ്രളയ ദുരന്തത്തിനിടയില്‍ കരളലിയിപ്പിക്കുന്ന കാഴ്ച്ചയിൽ നടുക്കത്തോടെ നാട്ടുകാർ

വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്ന സംശയത്താലാണ് രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കടന്നത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതേസമയം അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് സ്ത്രീയുടെ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ്. കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.
അതിശക്തമായ മഴയില്‍ രണ്ടു ദിവസം കൊണ്ട് പൊലിഞ്ഞത് 42 ജീവനുകളാണ്. പേമാരിയില്‍ തകര്‍ന്നതാകട്ടെ നൂറിലധികം വീടുകളും. വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക് ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. കവളപ്പാറയ്ക്ക് പുറമെ കോട്ടക്കുന്നിലും, വഴിക്കടവിലും കോഴിക്കോട് കക്കയത്തും ഉരുള്‍പൊട്ടലുണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ നിരവധി തവണ ഉരുള്‍ പൊട്ടി. കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നദികളെല്ലാം അപകടകരമായി ഒഴുകുകയാണ്. സംസ്ഥാനത്തെ ട്രയിന്‍ ഗതാഗതം ഏറെക്കുറെ നിലച്ചമട്ടാണ്. മംഗലാപുരത്തിനും കോഴിക്കോടിനും ഇടയില്‍ മാത്രമാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടക്കുന്നത്.
റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മലബാര്‍ മേഖല തീര്‍ത്തും ഒറ്റപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് 64013 പേരാണ് വിവിധ ജില്ലകളിലായി തയ്യാറാക്കിയ 738 ദുരിതാശ്വാസ ക്യാമ്പുകല്‍ലായി കഴിയുന്നത്. ശനിയാഴ്ചയും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുകള്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. 17 ചെറുകിട ഡാമുകള്‍ തുറന്നുകഴിഞ്ഞു. വലിയ ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ ഇന്ന് തുറക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. അതേസമയം വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി ഡാമുകളില്‍ ആശങ്കാജനകമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എന്നാല്‍ പമ്പയില്‍ ഒറ്റ ദിവസം കൊണ്ട് ഒഴുകിയെത്തിയത് 18 ശതമാനം വെള്ളമാണ്.
https://www.facebook.com/Malayalivartha
























