എന്തൊരു ക്രൂരത... ഒരു പാവം മനുഷ്യനെ വണ്ടിയിടിച്ച് കൊന്നയാളിന് നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷിക്കാനായി ഡോക്ടര്‍മാര്‍ നടത്തുന്ന കള്ളക്കളികള്‍ പുറംലോകത്തെത്തിച്ച് മെഡിക്കല്‍ കോളേജിലെ മുന്‍ ഡോക്ടര്‍ കൂടിയായ ഡോ. ബി ഇക്ബാല്‍; മനസാക്ഷിയുള്ള ഡോക്ടര്‍മാര്‍ സത്യം വിളിച്ച് പറയണമെന്ന് ആഹ്വാനവും

കോടതിയേയും നിയമങ്ങളേയും ഡോക്ടര്‍മാര്‍ പന്താടുകയാണ്. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ നൈസായി ഊരുകയാണ് മെഡിക്കല്‍ ലീഗോ കേസുകള്‍ നന്നായി അറിയാവുന്ന ഒരുകൂട്ടം ഡോക്ടര്‍മാരെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മെഡിക്കല്‍ കോളേജിലെ തന്നെ ഡോക്ടറും ഇപ്പോഴും മെഡിക്കല്‍ രംഗത്ത് സര്‍ക്കാരിന് മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്യുന്ന ഡോ. ബി. ഇക്ബാല്‍ കൂടി ഇത് സാധൂകരിക്കുമ്പോള്‍ പത്രക്കാരും ഞെട്ടുകയാണ്. ഒരാളെ ഇങ്ങനെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ സാധിക്കുമോ?
ഡോ. ബി ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഡോ ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് മദ്യലഹരിയില്‍ ബോധമില്ലാതെ ഡ്രൈവ് ചെയ്തിരുന്ന കാറിടിച്ച് സൌമ്യനും മികച്ച പത്രപ്രവര്‍ത്തകനുമായ് കെ എം ബഷീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ മലയാളികളുടെ നീതി ബോധത്തിനും ധാര്‍മ്മികതക്കും നേരെ കടുത്ത വില്ലുവിളികള്‍ ഉയര്‍ത്തികൊണ്ടിരിക്കയാണ്.
മദ്യപരിശോധന മനപൂര്‍വ്വം വൈകിച്ച് കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരെ കോടതി തന്നെ വിമര്‍ശിച്ചിട്ടുണ്ട്.
ശ്രീറാമിനെ ആദ്യം പരിശോധിച്ച ജനറലാശുപത്രിയിലെ ഡോക്ടര്‍ ശ്രീറാമിനെ മദ്യം മണത്തെന്ന് പറയുന്നുണ്ടെങ്കിലും രക്തപരിശോധന നടത്താന്‍ ശ്രമിച്ചില്ല. ഡോ ശ്രീറാമിനെ പിന്നീട് ചികിത്സിച്ച സ്വകാര്യ ആശുപത്രി അധികൃതരും ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും വൈദ്യ ശാസ്ത്ര ധാര്‍മ്മികത നിരന്തരം ലംഘിച്ച് നിഷ്‌കളങ്കനായ ഒരു യുവാവിനെ കൊലചെയ്ത ഡോക്ടര്‍ കൂടിയായ ഐ എ എസ് ഓഫീസറെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ശ്രീറാമിന് വിഷാദരോഗം ബാധിച്ചിട്ടുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസികാവസ്ഥ ഇവര്‍ക്ക് പ്രശ്‌നമല്ലായിരിക്കാം. ഏറ്റവും അവസാനം അപകടത്തില്‍ പെടുന്നവര്‍ക് തലക്ക് പരിക്ക് പറ്റുമ്പോള്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഞലേൃീഴൃമറല അാിലശെമ എന്ന മറവി വൈകല്യം ഡോ ശ്രീറാമിനു ബാധിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് രേഖപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. പരിക്ക് പറ്റുന്നതിന് മുന്‍പുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ പറ്റാതെ വരുന്നതിനെയാണ് ഞലേൃീഴൃമറല അാിലശെമ എന്ന് പറയുക. ഇനിപ്പോള്‍ പിന്നീടുള്ള വിവരങ്ങളും മറന്ന് പോകുന്ന അിലേൃീഴൃമറല അാിലശെമ എന്ന ഓര്‍മ്മ തകരാറുകൂടി ഡോ ശ്രീറാമിന് സംഭവിച്ചിട്ടുണ്ടെന്ന് പറയാനുള്ള സാധ്യതയും തള്ളികളയാനാവില്ല. ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ല.
രോഗ ചികിത്സയിലും രോഗികളോടുള്ള പെരുമാറ്റത്തിലുമെല്ലാം മെഡിക്കല്‍ പ്രൊഫഷന്‍ പിന്തുടരേണ്ട നൈതിക പെരുമാറ്റരീതി എന്തൊക്കെയെന്ന് ലോക മെഡിക്കല്‍ അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ചെയ്യുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും ചതിയും വഞ്ചനയും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അതെപ്പറ്റി അറിയാവുന്ന മറ്റ് ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്ന് പെരുമാറ്റ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് .
World Medical Association International Code of Medical Ethics states that 'A physician shall…report to the appropriate authorities those physicians who practice unethically or incompetently or who engage in fraud or deception'
Medical Council of India Code of Medical Ethical Regulations 2 (Amended up to 2016) states that 'A Physician should expose, without fear or favour, incompetent or corrupt, dishonest or unethical conduct on the part of members of the profession.'
അതോടൊപ്പം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വൈദ്യലോകം എല്ലാ സാഹചര്യങ്ങളിലും ബാധ്യസ്ഥരാണെന്നും വൈദ്യ ധാര്‍മ്മികതാ പെരുമാറ്റ ചട്ടം പറയുന്നു..
(The physician shall not aid or abet torture nor shall he be a patry to either infliction of mental or physicalt rauma or concealment of torture inflicted by some other person or agency in clear violation of human rights Medical Council of India.
കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥന്‍ കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നില്‍ക്കയാണെന്ന് പൊതു സമൂഹം കരുതുന്നു.
വൈദ്യശാസ്ത്ര ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാര്‍മ്മികതകളെപറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയ്യാറാവേണ്ടതാണ്. അല്ലെങ്കില്‍ പില്‍കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും.
https://www.facebook.com/Malayalivartha
























