Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സംഭവം വൈറല്‍... മീനച്ചലാറ്റില്‍ മുങ്ങിത്താഴുന്ന പയ്യന്റെ വീഡിയോ വൈറലായതോടെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി; മീനച്ചിലാറ്റില്‍ തേങ്ങ പെറുക്കാന്‍ ഇറങ്ങിയ യുവാവ് ഉണ്ടാക്കിയ പൊല്ലാപ്പ്

10 AUGUST 2019 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

കേരളം അതീവ ദു:ഖത്തിലാണ്. നമ്മുടെ സഹോദരങ്ങള്‍ പല ഭാഗത്തും വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തിലാണ്. അവര്‍ക്ക് ഒരുകൈ സഹായവുമായി ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചിറങ്ങുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും എല്ലാം പകലും രാത്രിയും മറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഫയര്‍ഫോഴ്‌സിന്റെ വിലപ്പെട്ട സമയം കളയിച്ചിരിക്കുകയാണ് ഒരു യുവാവും ചിലരും. 

കോട്ടയം മീനച്ചലാറ്റിലാണ് സംഭവം. മുത്തോലി ഇന്‍ഡ്യാര്‍ ജംഗ്ഷന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. നാട്ടുകാരില്‍ ചിലര്‍ യുവാവ് ഒഴുക്കില്‍പ്പെട്ടതായി അഗ്‌നിശമന സേനയേയും പോലീസിനെയും അറിയിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന പ്രചരണവും ഉണ്ടായി.

യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന് നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്‌നിശമന സേനയും സ്ഥലത്ത് എത്തി. 

ടയര്‍ ട്യൂബില്‍ കിടന്ന് മീനച്ചിലാറ്റില്‍ നിന്ന് തേങ്ങ പെറുക്കുകയായിരുന്ന യുവാവ് ഒഴുക്കില്‍പ്പെട്ടുവെന്ന് തെറ്റിദ്ധരിച്ചാണ് രക്ഷിക്കാന്‍ ഫയര്‍ ഫോഴ്‌സ് എത്തിയത്. യുവാവ് ഒഴുക്കില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പോലീസിനേയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവമൊന്നും അറിയാതെ യുവാവ് തേങ്ങ പെറുക്കിക്കഴിഞ്ഞ് ആറിന്റെ മറുകരയില്‍ പോയിരുന്നു. ഇതോടെ ഫയര്‍ ഫോഴ്‌സുകാര്‍ക്ക് സമയം മെനക്കെടുത്തിയതില്‍ ദേഷ്യം വന്നെങ്കിലും ആശ്വാസമായി. അതേ സമയം സംഭവം അറിഞ്ഞവര്‍ക്ക് ചിരിയുമാണുണ്ടായത്. 

അതേസമയം അതിശക്തമായ കാലവര്‍ഷം കേരളത്തിന്റെ വടക്കന്‍ ജില്ലകളെ പിടിച്ചുലച്ചതിന് പിന്നാലെ ഇന്നും ഏഴു ജില്ലകളില്‍ ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. മഴക്കെടുതിയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാമായി ദുരിതം തുടരുകയാണ്. ഇന്നലെ 25 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഴക്കെടുതിയില്‍ മരണം 42 ആയെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴ ഇന്നും തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറ!ഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 929 ദുരിതാശ്വാസ ക്യാമ്പുകളിലായി 93,088 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. 23,891 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. ട്രെയിന്‍ വ്യോമഗതാഗതങ്ങളെല്ലാം താറുമാറായി കിടക്കുകയാണ്. സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി. 12 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല . കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ്, പുതുച്ചേരി മംഗളുരു എക്‌സ്പ്രസ്, കോയന്പത്തൂര്‍ മംഗളുരു ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട് ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട് തൃശ്ശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗണ്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് എറണാകുളം പാസഞ്ചര്‍, കോയമ്പത്തൂര്‍ മംഗളൂരു പാസഞ്ചര്‍, തൃശ്ശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവച്ച ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. അതേസമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ച ഷൊര്‍ണ്ണൂര്‍ സ്‌റ്റേഷന്‍ ഇതുവരെ തുറന്നിട്ടില്ല. ഷൊര്‍ണൂര്‍ കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു.

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി. സ്‌റ്റേഷന്‍ അടച്ചിട്ടു. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടിഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണെന്നാണ് അറിയിപ്പ്. വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (58 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends