മലപ്പുറം കോട്ടക്കുന്നില്‍ ഇടിഞ്ഞു വീഴുന്ന കുന്നിനുമുന്നില്‍ നിന്നും പ്രാണരക്ഷാർത്ഥം ഓടി!! എന്നിട്ടും രക്ഷപ്പെടാനായില്ല... കുടുങ്ങിപ്പോയ നാലുപേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു...

മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണ് നാലു പേര്‍കുടുങ്ങി. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന ആളുകള്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിനോദസഞ്ചാരകേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. വെള്ളം കെട്ടിനില്‍ക്കുന്നത് തിരിച്ചുവിടാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരായ സരോജിനി, മകന്‍, പേരക്കുട്ടി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha


























