മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; ഡാം അപ്രതീക്ഷിതമായി തുറക്കരുതെന്ന് മന്ത്രി എം എം മണി; അത്തരമൊരു സാഹചര്യം ഉണ്ടായാൽ ദൃശ്യ മാധ്യമങ്ങളിലൂടെ വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

ഡാം അപ്രതീക്ഷിതമായി തുറക്കരുതെന്ന് മന്ത്രി എം എം മണി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ദൃശ്യ മാധ്യമങ്ങളിലൂടെ വ്യക്തമായ വിവരങ്ങൾ നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കാലവർഷകെടുതിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള വൈദ്യുതി തടസങ്ങൾ പുനഃ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു .
വൈദ്യുതി ബോർഡിൻറെ കീഴിലുള്ള ഡാമുകളുടെ ജലനിരപ്പ് കൃത്യമായി അവലോകനം ചെയ്തു. ജനങ്ങളുടെ സുരക്ഷ മുൻനിറുത്തി വേണ്ട മുൻകരുതലുകൾ എടുക്കാൻ തീരുമാനമായി. തത്സമയ സ്ഥിതിഗതികൾ വിലയിരുത്തുവാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടി പട്ടം വൈദ്യുതി ഭവൻ ആസ്ഥാനത്തു ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റും തുറക്കുവാനും, കൂടാതെ സർക്കിൾ ഓഫീസ് തലത്തിലും കൺട്രോൾ റൂം തുറക്കുവാൻ ധാരണയായി. സമയബന്ധിതമായി വൈദ്യുത തകരാറുകൾ പരിഹരിച്ചു ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുവാനുള്ള എല്ലാ നടപടികളും കെ എസ് ഇ ബി സ്വീകരിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തുകയുണ്ടായി.
അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കർശനമായ മുൻകരുതലാണ് മന്ത്രിഎം എം മണി സ്വീകരിക്കുന്നത്. ഒരു തരത്തിലും വിവാദം ഉണ്ടാക്കരുതെന്ന നിർദ്ദേശം മുഖ്യന്ത്രിയും അദ്ദേഹത്തിന് നൽകി കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ കൈയിലെ ചട്ടുകമാകാൻ നിൽക്കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha


























