കനത്ത മഴയെ തുടര്‍ന്ന്പല ട്രെയിൻ ബസ് സെർവീസുകളും താൽക്കാലികമായി നിർത്തി വെക്കുകയോ സമയക്രമീകരണം നടത്തുയ്കയോ ചെയ്തിട്ടുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ലഭ്യമായ ട്രെയിൻ ബസ് സർവിസുകളുടെ വിവരങ്ങൾ ഇവിടെ പങ്കുവെക്കുന്നു

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഗതാഗത സംവിധാനങ്ങൾ താളം തെറ്റി.. പല ട്രെയിൻ ബസ് സെർവീസുകളും താൽക്കാലികമായി നിർത്തി വെക്കുകയോ സമയക്രമീകരണം നടത്തുയ്കയോ ചെയ്തിട്ടുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ലഭ്യമായ ട്രെയിൻ ബസ് സർവിസുകളുടെ വിവരങ്ങൾ ഇവിടെ പങ്കുവെക്കുന്നു
സംസ്ഥാനത്ത് 18 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം ആലപ്പുഴ വഴി ട്രെയിൻ സര്‍വീസ് പുനഃരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം – തൃശൂര്‍ വഴിയും സര്‍വീസ് ഉണ്ട് . തിരുവനന്തപുരം ബാലരാമപുരത്ത് ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ മഴക്കെുടുതി തുടരുന്ന വടക്കൻ കേരളത്തിൽ സർവീസുകൾ തടസപ്പെട്ട അവസ്ഥയിലാണ്.
ട്രാക്കില്‍ വെള്ളം കയറിയും മണ്ണിടിച്ചിലും മൂലം ഇതിനകം 18 ട്രെയിനുകള്‍ റദ്ദാക്കി. എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. കോഴിക്കോട്- ഷൊർണൂർ പാതയ്ക്കിടയിലാണ് ഇടയിലെ പാതയിലെ തടസങ്ങളാണ് ഗതാഗതത്തെ ബാധിച്ചത്. ഫറോക്ക് പാലത്തിന് കീഴിൽ അപകടനിലയും കവിഞ്ഞ അവസ്ഥയിലാണെന്നാണ് വിവരം.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082) എക്‌സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനും ഇടയില്‍ ഓടില്ല. തിരുവനന്തപുരം-ഹൈദരബാദ്(17229) ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്(16649) മംഗലാപുരത്തിനും വടക്കാഞ്ചേരിക്കും ഇടയിലും വെരാവല്‍-തിരുവനന്തപുരം എക്‌സ്പ്രസ്(16333) കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിലും സർവീസ് നടത്തില്ല.
തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍(56603). പാലക്കാട്-എറണാകുളം മെമു(66611). കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664). കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍നെറ്റി എക്‌സ്പ്രസ്(16308). തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346). കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്കക്രാന്തി(12217). തിരുവനന്തപുരം-ഇന്‍ഡോര്‍ അഹല്യനഗരി(22646) എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) എക്‌സ്പ്രസ്, തിരുവനന്തപുരം-മുംബൈ സിഎസ്ടി എക്‌സ്പ്രസ്(16332) എന്നിവ പൂർണമായും റദ്ദാക്കി.
ഇതിന് പുറമെ, നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) തൃശൂരിനും മംഗലാപുരത്തിനും, നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650) വടക്കാഞ്ചേരിക്കും മംഗലാപുരത്തിനും ഇടയില്‍ ഓടില്ല. സര്‍വീസ് വടക്കാഞ്ചേരി മാത്രം ആയിരിക്കും
. കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി ജനത(16382) നാഗര്‍കോവില്‍, തിരുനല്‍വേലി, മധുര ഈ റോഡ് വഴി തിരിച്ചുവിട്ടു
. തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ഇന്നും നാളെയും തിരുനല്‍വേലിക്കും പുനലൂരിനും ഇടയില്‍ ഓടില്ല.
സംസ്ഥാനത്ത് മഴക്കെടുതിമൂലം നിർത്തിവെച്ച ബസ് സർവീസുകൾ പലതും പുനരാരംഭിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം ഇങ്ങനെയാണ് ഇങ്ങനെയാണ്
കോട്ടയം
കോട്ടയം– കുമളി റൂട്ടിൽ വണ്ടിപ്പെരിയാർ ഭാഗത്തുണ്ടായിരുന്ന വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലമുണ്ടായ തടസ്സം മാറിയതിനാൽ ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ആർടിസി സർവീസുകൾ തുടങ്ങി. കുമളി– കട്ടപ്പന– എറണാകുളം റൂട്ടിൽ ചേലച്ചുവട് ഭാഗത്ത് റോഡ് തകർന്നതിനാൽ കെഎസ്ആർടിസി സർവീസ് തുടങ്ങിയിട്ടില്ല.
പാലാ– കോട്ടയം റോഡിൽ ചിലയിടങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ട്. വാഹന ഗതാഗതം തടസപ്പെട്ടിട്ടില്ല. ബസുകൾ സർവീസ് നടത്തുന്നുണ്ട്. കോട്ടയം– കുമരകം റോഡിലും അയ്മനം തിരുവാർപ്പ്, ആർപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി
കുമരകം, ചങ്ങനാശേരി, കോട്ടയം പട്ടണത്തിന്റെ താഴ്ന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറുന്നു. പാലാ, ഈരാറ്റുപേട്ട മേഖലകളിലെ വെള്ളം ഇറങ്ങിത്തുടങ്ങി കോട്ടയം–കുമരകം റോഡ്, ചങ്ങനാശേരി– ആലപ്പുഴ റോഡ്, തലയോലപ്പറമ്പ്– വൈക്കം റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. ബസ് സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഇനി പറയുന്ന റൂട്ടുകളിൽ തടസ്സങ്ങളില്ല. പാലാ- ഈരാറ്റുപേട്ട,പാലാ- വൈക്കം, പാലാ- പൊൻകുന്നം,പാലാ- തൊടുപുഴ, പാലാ - വലവൂർ, പാലാ- രാമപുരം റൂട്ടുകളിൽ തടസ്സമില്ലാതെ സർവീസുകൾ നടത്തുന്നുണ്ട്.
ഇടുക്കി
കുടയത്തൂർ പഞ്ചായത്തിലെ കൈപ്പ ഗവ. എൽപിഎസിനു സമീപം നേരിയ ഉരുൾപൊട്ടൽ. പുതുതായി നിർമിച്ച റോഡ് ഒലിച്ചു പോയി. കല്ലാർകൂട്ടിക്കും പനംകുട്ടിക്കും ഇടയിൽ റോഡ് വീണ്ടു കീറി. കുമളി - മൂന്നാർ സംസ്ഥാന പാതയിൽ പുതുതായി നിർമിച്ച പാറത്തോട് സമാന്തര പാലം തകർന്നു.
ജില്ലയിൽ ഇനി പറയുന്ന വഴികളിൽ ഇപ്പോൾ തടസ്സങ്ങളില്ല.
കട്ടപ്പന - തൊടുപുഴ - എറണാകുളം ,കട്ടപ്പന - മുണ്ടക്കയം - കോട്ടയം ,കട്ടപ്പന - പുളിയന്മല - കുമളി, കട്ടപ്പന - ആനവിലാസം - വെള്ളാരംകുന്ന് - കുമളി,കട്ടപ്പന - തൂക്കുപാലം - നെടുങ്കണ്ടം,കട്ടപ്പന - ഉപ്പുതറ
തൃശൂർ – കോഴിക്കോട് റൂട്ടിൽ മലപ്പുറം ജില്ലയിൽ എവിടെയും തടസ്സമില്ല. കെഎസ്ആർടിസി സർവീസ് നടത്തുന്നു. മറ്റു റൂട്ടുകളിലെല്ലാം തടസ്സമുണ്ട്. മിക്ക നഗരങ്ങളും ഒറ്റപ്പെട്ടുകിടക്കുന്നു.
കോഴിക്കോട് – മലപ്പുറം – പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി ബൈപാസിൽ വെള്ളമുണ്ടെങ്കിലും വലിയങ്ങാടി വഴി കടത്തിവിടുന്നുണ്ട്. എന്നാൽ, കൂട്ടിലങ്ങാടി, കീരംകുണ്ട്, ഓരാടംപാലം എന്നിവിടങ്ങൾ വെള്ളത്തിനിടയിൽ ആയതിനാൽ ഇതേ റൂട്ടിൽ മലപ്പുറം – പെരിന്തൽമണ്ണ ഭാഗത്ത് ഗതാഗതമില്ല
പാലക്കാട്ടുനിന്നുള്ള കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുന്നു. മലപ്പുറം നഗരത്തിൽ കിഴക്കേത്തല, കോട്ടപ്പടി ജംക്‌ഷനുകൾ വെള്ളത്തിലാണ്. കോഴിക്കോട് റോഡിലും വെള്ളക്കെട്ട് ഉണ്ട്
മഞ്ചേരി, തിരൂർ, കുറ്റിപ്പുറം, നിലമ്പൂർ, എടവണ്ണ എന്നിവിടങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്നു. – മഞ്ചേരി – മലപ്പുറം, മഞ്ചേരി– എടവണ്ണ, മലപ്പുറം – തിരൂർ, മഞ്ചേരി – പെരിന്തൽമണ്ണ, കുറ്റിപ്പുറം – തിരൂർ റൂട്ടുകളിൽ തടസ്സം. കോട്ടയ്ക്കലിൽനിന്ന് ചില റൂട്ടിൽ ബസുകളുണ്ട്
കോഴിക്കോട് വിമാനത്താവളത്തിലേക്ക്: തൃശൂർ – കോഴിക്കോട് റൂട്ടിൽ, കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് കഴിഞ്ഞ്, കാക്കഞ്ചേരി കിൻഫ്ര ഫുഡ് പാർക്കിന് എതിർവശത്തുള്ള കൊട്ടപ്പുറം റോഡിലൂടെ കോഴിക്കോട് – പാലക്കാട് പാതയിലേക്കു കടന്ന്, എയർപോർട്ട് ജംക്‌ഷനിലെത്തി കോഴിക്കോട് വിമാനത്താവളത്തിലേക്കു പോകാം. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ള വഴികളിൽ വെള്ളക്കെട്ടുണ്ട്. ഈ ഭാഗങ്ങളിൽനിന്നുള്ളവർ കൊണ്ടോട്ടി കോളനി റോഡ് വഴി കയറി, മേലേപ്പറമ്പ് ചിറയിൽ വഴി വേണം പോകാൻ
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കും ഭാഗികമായി കോട്ടയം ഭാഗത്തേക്കും ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതിനാൽ പ്രസ്തുത റൂട്ടുകളിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും.
തൃശൂർ
തൃശൂർ– കുന്നംകുളം റോഡിൽ കേച്ചേരിക്കടുത്തു വെള്ളം കയറി ഗതാഗതം നിരോധിച്ചു. തൃശൂരിൽനിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കേച്ചേരി ജംക്‌ഷനിൽനിന്നു വലത്തോട്ടു തിരിഞ്ഞു പോകണം. കോഴിക്കോടുനിന്നു തൃശൂരിലേക്കുള്ള വാഹനങ്ങൾ പെരുമ്പിലാവിൽനിന്നും ഇടത്തോട്ടു തിരിഞ്ഞു കേച്ചേരിയിലെത്തണം
https://www.facebook.com/Malayalivartha
























