തുരുത്തില്‍ കുടുങ്ങി ഗര്‍ഭിണിയും കുഞ്ഞും; രക്ഷിച്ചെന്നത് വസ്തുതാവിരുദ്ധമെന്ന് നാട്ടുകാര്‍

അട്ടപ്പാടി അഗളിയില്‍ ഗര്‍ഭിണിയും കുഞ്ഞുമുള്‍പ്പെടെ ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുരുത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സെത്തി ഗര്‍ഭിണിയും കുഞ്ഞുമുള്‍പ്പെടെയുള്ളവരെ രക്ഷപെടുത്തിയെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത്. എട്ട് മാസം ഗര്‍ഭിണിയാണ് യുവതി.
അട്ടപ്പാടി ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന സ്ഥലത്താണ് ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്‌സും പൊലീസും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചിരുന്നു.
എന്നാല്‍ 8 മാസം ഗര്‍ഭമുള്ള അവസ്ഥയില്‍ കയറിലൂടെ തൂങ്ങി ഇക്കരെ എത്തിക്കുന്നത് ദുഷ്‌ക്കരമാണെന്നതിനാല്‍ അവര്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ജനപ്രതിനിധികളാരും പ്രദേശത്തേക്ക് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























