കനത്ത മഴയെത്തുടര്‍ന്ന് കേരള എക്‌സ്പ്രസ് വഴിതിരിച്ചുവിടാന്‍ റെയില്‍വേ തീരുമാനം

കനത്ത മഴയെത്തുടര്‍ന്ന് കേരള എക്‌സ്പ്രസ് വഴിതിരിച്ചുവിടാന്‍ റെയില്‍വേ തീരുമാനിച്ചു. ഉച്ചയ്ക്ക് 12ന് ശേഷം ട്രെയിന്‍ തിരുനെല്‍വേലി വഴി സര്‍വീസ് തുടങ്ങും. കൃത്യമായ സമയം റെയില്‍വേ അറിയിച്ചിട്ടില്ല. കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍ വഴി സര്‍വീസ് ദുഷ്‌കരമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം 2.30നാണ് സര്‍വീസ് തുടങ്ങുക. തൃശൂര്‍ വരെ തടസമില്ലാതെ നിലവില്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനാകും. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പലയിടത്തും റെയില്‍പാളത്തില്‍ തടസങ്ങളുണ്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേയ്ക്ക് സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്താനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























