Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

എറണാകുളം അടക്കമുള്ള മധ്യകേരളത്തിലെ ജില്ലകള്‍ക്ക് ആശ്വാസം. ഇന്ന് രാവിലെ മുതല്‍ ഇവിടങ്ങളില്‍ മഴ കുറഞ്ഞു, താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി

10 AUGUST 2019 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

എറണാകുളം അടക്കമുള്ള മധ്യകേരളത്തിലെ ജില്ലകള്‍ക്ക് ആശ്വാസം. ഇന്ന് രാവിലെ മുതല്‍ ഇവിടങ്ങളില്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മലയോരമേഖലയായ മൂവാറ്റുപുഴയില്‍ മഴ കുറയുകയും വെള്ളമിറങ്ങുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മസ്യത്തൊഴിലാളികളെ എത്തിക്കുന്നതിന് ഫിഷറീസ് വകുപ്പ് 16 യാനങ്ങള്‍ സജ്ജമാക്കി. തൃക്കാക്കര, ആലുവ പ്രദേശങ്ങളിലേക്ക് മൂന്നു വീതവും പറവൂര്‍, ഏലൂര്‍ പ്രദേശങ്ങളിലേക്ക് അഞ്ചു വീതവും യാനങ്ങളാണ് നല്‍കിയിട്ടുള്ളത്. തീരദേശ മേഖലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

വൈദ്യുതി തടസമില്ലാതിരിക്കാന്‍ വേണ്ട നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നതിനനുസരിച്ച് ഫീഡറുകള്‍ ഓഫ് ചെയ്യുകയും വെള്ളമിറങ്ങുന്ന മുറയ്ക്ക് അവ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തിയതായി ആര്‍ ടി ഒ അറിയിച്ചു. ടോറസ്, ജെസിബി തുടങ്ങിയവയ ദുന്തം നടന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഒരു എം വി ഐ, മൂന്നു വീതം എ എം വി ഐ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാക്കനാട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജന കേന്ദ്രത്തില്‍ ദുരിതാശ്വാസ വസ്തുക്കളുടെ സ്വീകരണ കേന്ദ്രം തുറന്നു. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യുവജനക്ഷേമ ബോര്‍ഡ് പരിശീലനം നല്‍കിയ കേരള വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ സേവന സന്നദ്ധരായി ദുരിതാശ്വാസ രംഗത്തിറങ്ങിയിട്ടുണ്ട്. 20 പേരാണ് ഇപ്പോഴുള്ളത്. പരിശീലനം ലഭിച്ച 89 വളണ്ടിയര്‍മാരാണ് ജില്ലയിലുള്ളത്. ദുരുതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ക്യാമ്പുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ടാങ്കറും ്രൈഡവറെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പൈപ്പ് ലൈനുകള്‍ വഴിയുള്ള സാധാരണ ജലവിതരണവും നടത്തുന്നുണ്ട്. ആലുവ, പെരുമാനൂര്‍, തമ്മനം പമ്പ് ഹൗസുകളില്‍ നിന്നും മരട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുമാണ് വെള്ളം ലഭ്യമാക്കുന്നത്. ക്യാമ്പുകളിലാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മാവേലി സ്‌റ്റോറുകള്‍ വഴി അതത് വില്ലേജ് ഓഫീസര്‍ മുഖാന്തിരം ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പാതാളം വ്യാവസായിക മേഖലയിലേക്ക് ലോഡുമായി വന്ന ട്രക്കിന്റെ ്രൈഡവര്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ശരവണനെ (45) കമ്പനിയുടെ പുറകിലുള്ള മാലിന്യക്കുഴിയില്‍ വെള്ളിയാഴ്ച രാത്രി അവശനിലയില്‍ കണ്ടെത്തി. അഗ്‌നിശമന സേന ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളപ്പൊക്കവുമായി സംഭവത്തിന് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. എല്ലാ ക്യാമ്പുകളിലും ഓരോ സിവില്‍ പോലീസ് ഓഫീസര്‍ വീതം 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്. കൂടാതെ സ്ത്രീകളുള്ള ക്യാമ്പുകളില്‍ വനിത പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (28 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (1 hour ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (2 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (4 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (4 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (4 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (5 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (5 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (5 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (5 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends