മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെ കാണാതായി

മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നും പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി . മഴ ശക്തമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പോയതായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെയാണ് സ്കൂളില്‍ നിന്നും കാണാതായത്. ഇവരില്‍ 12 കുട്ടികളെ ഇടമലക്കുടിയിലെ പെട്ടിമുടിയില്‍ നിന്നും കണ്ടെത്തി. ബാക്കിയുള്ള 11 പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് . പൊലീസിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha


























