ഗോസിപ്പുകൾക്ക് വിരാമം; ബോളിവുഡ് നടൻ വരുൺ ധവാനും കാമുകി നടാഷയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു

ഏറെ കാലമായി തുടരുന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് ബോളിവുഡിലെ യുവ നടൻ വരുൺ ധവാനും കാമുകി നടാഷയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. വളരെ രഹസ്യമായിട്ടാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതായി വാർത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ പാര്‍ട്ടിക്കിടെ നടന്റെയും നടാഷയുടെയും മോതിരമാറ്റം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന് വാർത്ത പ്രചരിച്ചിരുന്നെങ്കിലും ഉടൻ വിവാഹം ഉണ്ടാകില്ലെന്ന് താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് ഫിലിം മേക്കറായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരൺ എന്ന പരിപാടിയില്‍ വരുണ്‍ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള തന്റെ പ്രണയത്തെ കുറിച്ച് നടൻ തുറന്ന് പറഞ്ഞത്.
സ്വന്തമായ അഭിപ്രായങ്ങളുള്ള തന്നെ ഏറെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് നടാഷ എന്നാണ് അന്ന് പരിപാടിയിൽ താരം തുറന്ന് പറഞ്ഞത്. വരുണിന്റെ ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമാണ് നടാഷ ദലാൽ.
https://www.facebook.com/Malayalivartha


























