Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

കേരളത്തിലെ ഏക പെണ്‍ ശിക്കാരിയായിരുന്ന കുട്ടിയമ്മ ഇനി ഓര്‍മ്മ മാത്രം

20 AUGUST 2019 08:03 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏക പെണ്‍ ശിക്കാരിയായിരുന്ന കുട്ടിയമ്മ (ത്രേസ്യാ തോമസ് 88) വിട പറഞ്ഞു. വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യയാണ്. സംസ്‌കാരം ഇന്നു മൂന്നിനു മകന്‍ വിടി ജോസഫിന്റെ (ബാബു) വസതിയില്‍ ശുശ്രൂഷകള്‍ക്കു ശേഷം ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. പാലാ ഇടമറ്റം വട്ടവയലില്‍ തൊമ്മന്റെ ഏഴുമക്കളിലെ ഏക പെണ്‍തരിയായിരുന്നു കുട്ടിയമ്മ.
1963 ലാണ് കുടുംബം മറയൂരിലേക്ക് കുടിയേറിയത്. റെയ്ച്ചൂരിലെ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ 11ാം ക്ലാസ് വരെ പോയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിച്ചു. പിന്നീട് മറയൂരില്‍ താമസമാക്കി.
ചിന്നാര്‍ ഉള്‍വനങ്ങളിലെ വന്യമൃഗങ്ങളെ വേട്ടയാടിത്തുടങ്ങിയതോടെയാണ് ശിക്കാരി കുട്ടിയമ്മ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വേട്ടക്കാരി കുട്ടിയമ്മയുടെ സംരക്ഷണയില്‍ ചിന്നാര്‍ വനമധ്യത്തിലെ ചുരുളിപ്പെട്ടിയില്‍ 82 ഏക്കര്‍ സ്ഥലത്ത് 42 കുടുംബങ്ങള്‍ താമസമാക്കി. 1993ല്‍ സര്‍ക്കാര്‍ ഈ സ്ഥലം ഏറ്റെടുത്തു. 1996ല്‍ ആനക്കല്ലിലേക്കു താമസം മാറ്റി.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തിരുമൂര്‍ത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമമായിരുന്നു കുടുംബം പോറ്റാന്‍ സഹോദരന്‍മാര്‍ക്കൊപ്പം കാടു കയറിയ കുട്ടിയമ്മയുടെ വിഹാര കേന്ദ്രം.

''മഠത്തില്‍ നിന്നു അവധിക്ക് വന്നപ്പോള്‍ വീട് പട്ടിണിയിലായി. പിന്നെ ഞാന്‍ മഠത്തിലേക്ക് പോയില്ല. 1958 ലായിരുന്നു അത്.''സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ.

മറയൂരിലെത്തി മൂന്നാം നാള്‍ സഹോദരന്‍മാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോള്‍, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തില്‍. സഹോദരന്‍ കിടപ്പിലായപ്പോള്‍ പെങ്ങളെ തോക്കുപയോഗിക്കാന്‍ പഠിപ്പിച്ചു. പിന്നെ വേട്ടയുടെ കാലം. പിഴയ്ക്കാത്ത ഉന്നവും പതറാത്ത മനസും കുട്ടിയമ്മയെ കാട്ടിലെ റാണിയാക്കി. ഏറുമാടത്തിലിരുന്ന് വെടിവയ്ക്കുകയല്ല രീതി. കാട്ടില്‍ അലഞ്ഞു നടക്കും. നേര്‍ക്കു നേര്‍ വന്നാല്‍ തോക്കെടുക്കും. സിനിമയായിരുന്നു കുട്ടിയമ്മയുടെ പ്രധാന ദൗര്‍ബല്യം. ദേവത എന്ന സിനിമയില്‍ അഭിനയിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (42 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends