രാമനാട്ടുകര നഗരസഭാ ചെയർമാന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തി തട്ടിപ്പ് ; ഒരാൾ പിടിയിൽ

പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. മലാപ്പറമ്പ് സ്വദേശി സുനിൽ കുമാർ എന്നയാളെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടുകയായിരുന്ന.
ക്യാമ്പുകളിൽ വിതരണം ചെയ്യാൻ സാധനങ്ങൾ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയർമാൻ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിരവധി വ്യാപാരസ്ഥാപനങ്ങളിൽ ഇതേകാര്യം പറഞ്ഞ് സുനിൽ തട്ടിപ്പ് നടത്തി. ഒടുവിൽ, നഗരസഭാ ചെയർമാന്റെ പരാതിയിൻമേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡികാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പൊലീസ് സുനിൽ കുമാറിനെ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha