നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വിലയുള്ള 11 കിലോ സ്വർണ്ണവുമായി എത്തിയത് നാലുപേർ!! കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. മൈക്രോവേവ് അവന്‍, മിക്‌സി, ചിക്കന്‍ കട്ടിങ്ങ് മെഷീന്‍ എന്നിവയില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കണ്ണൂര്‍ മൊകേരി സ്വദേശി അംസീര്‍, വയനാട് പൊഴുതാന സ്വദേശി അര്‍ഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വിലയുള്ള 11 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടിയത്.
https://www.facebook.com/Malayalivartha























