ടിക് ടോക് പ്രണയം; കാമുകന് വേണ്ടി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതിയെ കയ്യൊഴിയാൻ ശ്രമം ; യുവാവിന് എട്ടിന്റെ പണി

കാമുകനോടൊപ്പം ജീവിക്കാനായി ഗള്‍ഫിലുള്ള ഭര്‍ത്താവുമായി യുവതി വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. യുവതിക്ക് എട്ടും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ ഉണ്ടെന്ന് കാര്യം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും വിവാഹത്തിന് തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനാണ് പാലക്കാട് ഒറ്റപ്പാലം പത്തിരിയാല്‍ സ്വദേശിനിയുടെ പരാതിയില്‍ വള്ളുവമ്ബ്രം സ്വദേശി കറളിക്കാടന്‍ മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. അതേസമയം പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















