Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

വഫയുടെ ഭര്‍ത്താവ് വിവാഹമോചനം തേടുന്നു

20 AUGUST 2019 03:57 PM IST
മലയാളി വാര്‍ത്ത

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെം.എം.ബഷീറിന്റെ മരണത്തിനിടയായ അപകടവേളയില്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടിസ് അയച്ചു. വഫയുടെ സ്വദേശമായ നാവായിക്കുളത്തെ പള്ളികമ്മറ്റി പ്രസിഡന്റിനും നോട്ടിസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. നോട്ടിസ് ലഭിച്ച് 45 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം.

ഭര്‍ത്താവ് ഫിറോസ് നോട്ടിസില്‍ ഉന്നയിച്ചിരിക്കുന്നത് വഴിവിട്ട ജീവിതം, അറിയിക്കാതെയുള്ള വിദേശയാത്രകള്‍, ഇസ്ലാമികമല്ലാത്ത ജീവിതരീതി തുടങ്ങി നിരവധി ആരോപണങ്ങളാണ്്. വിവാഹ ജീവിതം ആരംഭിച്ചതു മുതല്‍ അപകടം നടന്നതുവരെയുള്ള കാലയളവില്‍ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും ഇതില്‍ വിവരിക്കുന്നു. തനിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന ആളാണ് ഭര്‍ത്താവെന്ന വഫയുടെ അവകാശവാദങ്ങളെ തകര്‍ക്കുന്നതാണ് ഭര്‍ത്താവിന്റെ പുതിയ നീക്കം.

ഫിറോസ് അയച്ച നോട്ടീസില്‍ നിന്ന്:
താങ്കളെ (വഫയെ) വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ തൊഴില്‍രഹിതനായിരുന്നു. സ്വന്തം അധ്വാനം കൊണ്ട് ജോലി സമ്പാദിച്ചു. പട്ടം മരപ്പാലത്ത് ഒന്‍പതര സെന്റ് ഭൂമിയില്‍ 2007 കാലഘട്ടത്തില്‍ 40 ലക്ഷം രൂപയിലേറെ ചെലവാക്കി വീട് വച്ചത് എന്റെ പണത്തിനാണ്. ദാമ്പത്യജീവിതം ആരംഭിച്ചതുമുതല്‍ താങ്കളുടെ പിടിവാശി ജീവിതത്തില്‍ പല അസ്വസ്ഥതകളുമുണ്ടാക്കി. എന്നാല്‍ എല്ലാം ക്ഷമിച്ചും സഹിച്ചുമാണ് ഞാന്‍ മുന്നോട്ടു പോയത്. എന്നാല്‍ ഇസ്ലാം വിശ്വാസത്തിനു നിരക്കാത്ത കാര്യങ്ങളാണ് താങ്കള്‍ ചെയ്തത്.

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയിലുമാണ് വിദേശത്തും സ്വദേശത്തും ജീവിച്ചത്. 3 മാസം ഗര്‍ഭിണിയായിരിക്കേ എന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്‍ഭം അലസിപ്പിച്ചു. അതിനുശേഷവും യാതൊരു പശ്ചാത്താപവും കൂടാതെ പഴയപടി ആഡംബര ജീവിതം തുടര്‍ന്നു. എന്റെ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ബഹ്‌റൈനില്‍നിന്ന് തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തു. ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴകി ജീവിച്ചു.

താങ്കളുടെ പ്രവൃത്തികള്‍കൊണ്ട് സ്വസ്ഥതയും സമാധാനവും നശിച്ച എന്റെ ബഹ്‌റൈനിലെ ബിസിനസ് നഷ്ടത്തിലായി. തുടര്‍ന്നു ബിസിനസ് അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഞാന്‍ തൊഴില്‍രഹിതനായി 2 വര്‍ഷം താങ്കള്‍ക്കൊപ്പം കഴിഞ്ഞു. 2014 സെപ്റ്റംബറില്‍ വീണ്ടും ജോലി ലഭിച്ച് അബുദാബിയിലേക്ക് പോയി. 1 വര്‍ഷത്തിനുള്ളില്‍ താങ്കളെയും കുട്ടിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തന്നിഷ്ടപ്രകാരമാണ് താങ്കള്‍ അബുദാബിയില്‍ ജീവിച്ചിരുന്നത്. അടിക്കടി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് അന്യപുരുഷന്‍മാരോടൊപ്പം ഉല്ലസിച്ച് ജീവിച്ചു. നിശാക്ലബ്ബുകളില്‍ അന്യ പുരുഷമാരോടൊപ്പം നൃത്തം ചെയ്തു.

ഈ വിവരം അറിഞ്ഞപ്പോഴെല്ലാം ഞാന്‍ താങ്കളെ ഉപദേശിച്ചു. എന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ താങ്കള്‍ ചെയ്യുന്നതാണ് ശരി എന്ന നിലപാടാണ് സ്വീകരിച്ചത്. യുഎഇയില്‍ താമസിക്കുമ്പോള്‍ ഞാന്‍ രാവിലെ മകളുമായി പുറത്തു പോകുമ്പോള്‍ താങ്കളുടെ പുരുഷ സുഹൃത്തുക്കള്‍ ഫ്‌ലാറ്റിലേക്ക് വന്നിരുന്നതായി സെക്യൂരിറ്റിയും മറ്റുള്ളവരും എന്നെ അറിയിച്ചു. ഇക്കാര്യം ചോദിച്ചപ്പോള്‍ പ്രവൃത്തികളെ ന്യായീകരിക്കാനാണ് താങ്കള്‍ ശ്രമിച്ചത്. ഞാന്‍ താങ്കളുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചു. ഒരു പ്രാവശ്യത്തേക്ക് പൊറുക്കണമെന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്.

ഈ സമയത്താണ് ഞാന്‍ വാങ്ങിയ കാറില്‍ ഐഐഎസ് ഓഫിസറോടൊപ്പം താങ്കള്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായി മാധ്യമപ്രവര്‍ത്തകന്‍ മരിച്ച വിവരം അറിയുന്നത്. ടെലിഫോണില്‍കൂടിപോലും ഈ വിവരങ്ങള്‍ എന്നോട് പറയാന്‍ താങ്കള്‍ തയാറായില്ല. അബുദാബിയില്‍നിന്ന് ഞാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടും എന്നെ കാണാനോ സംസാരിക്കാനോ തയാറായില്ല. ഓഗസ്റ്റ് 11-ന് താങ്കള്‍ എന്നെ ഫോണില്‍ വിളിച്ചെങ്കിലും അപകടത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. പരസ്പര വിശ്വാസം തകര്‍ന്നതിനാല്‍ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ഥമില്ല.

നോട്ടിസ് ലഭിച്ച് 45 ദിവസത്തിനകം തീരുമാനം എടുത്ത് മറുപടി നല്‍കണം. അതിനിടയ്ക്ക് പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ സെപ്റ്റംബര്‍ 11 ന് തന്റെ മാതാപിതാക്കളുടെ വസതിയില്‍ എത്തിച്ചേരണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (19 minutes ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (59 minutes ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (1 hour ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (2 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (2 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (3 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (3 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (3 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (3 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (3 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (3 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (4 hours ago)

പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം  (4 hours ago)

ജര്‍മ്മനിയിലെ 'തലകീഴായ ട്രെയിന്‍'പാളത്തിനടിയില്‍ തൂങ്ങിക്കിടക്കാം; 120 വര്‍ഷം പഴക്കമുള്ള എഞ്ചിനീയറിംഗ് അത്ഭുതം ..  (4 hours ago)

വീട്ടിലേക്കൊരു പുതു അതിഥി. വിശേഷം പങ്ക് വച്ച് നയൻസ്  (4 hours ago)

Malayali Vartha Recommends