ബസ് യാത്രയ്ക്കിടെ ഒന്നേകാല്‍ ലക്ഷം നഷ്ടപ്പെട്ടെന്ന് യുവതി
ചെങ്ങന്നൂരില്‍ ബസ് യാത്രക്കാരിയുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ ലക്ഷം കവര്‍ന്നു. ഇന്നലെ യാത്രക്കിടയില്‍ പണം നഷ്ടമായത് പെണ്ണുക്കര സ്കൂളിലെ ജീവനക്കാരിയായ യാത്രക്കാരിയുടേതാണ്.
ചെങ്ങന്നൂര്‍-കൊല്ലം വേണാട് ബസില്‍ പെണ്ണുക്കരയില്‍ നിന്നാണ് സ്വദേശമായ ചാരുംമൂട്ടിലേയ്ക്ക് ഇവര്‍ വണ്ടി കയറിയത്.
വീടു പണിയുടെ ആവശ്യത്തിനായി സ്വര്‍ണം പണയം വച്ച് എടുത്ത പണമാണ് ഹാന്റ് ബാഗില്‍ ഉണ്ടായിരുന്നത്.
കൊല്ലകടവ് ആലക്കോട് ജംഗ്ഷനില്‍ ബസ് എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഇവര്‍ അറിയുന്നത്.
ഉടന്‍ തന്നെ ബസ്ജീവനക്കാരുടെ അനുവാദത്തോടെ വണ്ടി വെണ്മണി പോലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചുവിട്ടു.
ബസില്‍ സ്ത്രീ യാത്രക്കാരാണ് കൂടുതല്‍ ഉണ്ടായിരുന്നത് 50-ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.
വെണ്മണി പോലീസ് സ്റ്റേഷനിലെത്തി മുഴുവന്‍ യാത്രക്കാരെയും പോലീസ് പരിശോധിച്ചുവെങ്കിലും നഷ്ടപ്പെട്ട പണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വെണ്മണി പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha