Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി; ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു; പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്തിക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ

21 AUGUST 2019 05:22 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി'. ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു കൊണ്ടാണ് ഇത്തവണ വിപ്ലവം സൃഷ്ടിച്ചത്. ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിച്ച പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്തിക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ രംഗത്തെത്തിയിരിക്കുകയാണ്. മൂന്നാറിലെ പട്ടികവർഗ്ഗ ഹോസ്റ്റൽ പിടിച്ചെടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിന് പുകഴേന്തി കൂട്ടു നിൽക്കുന്നു എന്നാണ് ആരോപണം.

ആഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്താനും വിവിധ ആദിവാസി സംഘടനകൾ തീരുമാനിച്ചു.

ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് 18 ലക്ഷം രൂപ മുടക്കി പ്രീമെട്രിക് ഹോസ്റ്റൽ നിർമ്മിച്ചത്. എന്നാൽ ഇതിനെ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മൂന്നാർ എൻജിനീയറിങ് കോളേജിന് വേണ്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിവിധ ആദിവാസി സംഘടനകളുടെ പ്രതിഷേധത്തിന് കാരണമാക്കിയത് .

വിദ്യാഭ്യാസ വകുപ്പിന് പൊതുവിദ്യാഭ്യാസത്തിന് വേണ്ടി മൂന്നാറിൽ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ആവശ്യത്തിന് ഫണ്ട് ഉണ്ടെന്നിരിക്കെ ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടി നിർമ്മിച്ച ഹോസ്റ്റൽ എന്തിന് ഏറ്റെടുക്കുന്നു എന്നാണ് ചോദ്യം . പ്രത്യേകിച്ചു ഇടമലകുടി പോലെയുള്ള പിന്നാക്കം നിൽക്കുന്ന വന മേഖലകളിൽനിന്നും വരുന്ന ആദിവാസി വിദ്യാർഥികൾക്ക് വേണ്ടി നിർമ്മിച്ച പ്രീമെട്രിക് ഹോസ്റ്റൽ പിടിച്ചെടുക്കുന്നത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണെന്ന് ആദിവാസികൾ പറയുന്നു. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെ
യുള്ള നിരവധി ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ
പുകഴേന്തിയാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ഇദ്ദേഹത്തിനാണ് പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ ചുമതല . പട്ടികവർഗ്ഗ വകുപ്പിന്റെ ഫണ്ട് വക മാറ്റി ആദിവാസികളെ കാട്ടിൽ നിന്നും കുടിയിറക്കാൻ ദുരുപയോഗം ചെയ്തതിന്റെ പേരിൽ വിവാദം നേരിടുന്ന വ്യക്തിയാണ് പുകഴേന്തിയെന്നും ഇവർ പറയുന്നു.

ആവശ്യത്തിന് ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ആദിവാസി വിദ്യാർത്ഥികളുടെ പഠനം മുടങ്ങുമ്പോഴാണ് നിലവിലുള്ള ഹോസ്റ്റൽ പോലും വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്. പുകഴേന്തിക്കെതിരെ കേസെടുക്കാൻ പട്ടിക ജാതി-വർഗ്ഗ കമ്മീഷനോട് ആവശ്യപ്പെടാനും ആദിവാസി സംഘടനകൾ തീരുമാനിച്ചു.

ആദിവാസികൾക്ക് വേണ്ടി പുകഴേന്തി യാതൊന്നും ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്. ആദിവാസികൾക്ക് ആവശ്യമുള്ള ഫണ്ടുകൾ അദ്ദേഹം പല വഴിക്കും തിരിക്കുന്നുണ്ടത്രേ. വനം വകുപ്പ് ഉദ്യോഗസ്ഥനായതിനാൽ അദ്ദേഹത്തിന്റെ കൂറ് വനംവകുപ്പിനോടാണെന്നും ആദിവാസികൾ ആരോപിക്കുന്നു. മൂന്നാറിലെ പ്രീമെട്രിക്ക് ഹോസ്റ്റൽ ഉള്ളതു കൊണ്ട് മാത്രമാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠനത്തിന് മുതിരുന്നത്. ഹോസ്റ്റൽ അടയ്ക്കുന്നതോടെ ഇവരുടെ പഠനം അവസാനിക്കും. സാമ്പത്തികമായി തീരെ ദുർബലാവസ്ഥയിലുള്ളവരാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ.

പുകഴേന്തി സർക്കാരിന്റെ വിശ്വസ്തനാണ്. കോടികൾ മറിയുന്ന വകുപ്പാണ് പട്ടികവർഗ്ഗ ക്ഷേമം.കടലിൽ കല്ലിടുന്നത് പോലെയാണ് ഇവിടെ പദ്ധതികൾ നടപ്പിലാക്കുന്നത്. ഒന്നും കാണാൻ കഴിയാത്ത തരത്തിൽ തീർത്തും മായ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (3 minutes ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (16 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (8 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (8 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (8 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (8 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (8 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (9 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (9 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (10 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (10 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends