നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെട്ടേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോത്ത് ഷാജി എന്നു വിളിക്കുന്ന തുരുത്തി തേവന്‍പാറ വിളയില്‍ വീട്ടില്‍ ഷാജിയ്ക്ക് തലയില്‍ ആഴത്തിലേറ്റ വെട്ടാണ് മരണകാരണമായത്. അടുത്ത ബന്ധുവായ സജീദാണ് ഷാജിയെ വെട്ടിയതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിതുര ബാറില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് വീട്ടിലെത്തിയ ഷാജിയെ പിതാവിന്റെ സഹോദരി പുത്രനായ സജീദ് പിന്തുടര്ന്ന് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തലയുടെ ഇടതു ഭാഗത്തും മുഖത്തുമാണ് വെട്ടിയത്. മാരകമായി മുറിവേറ്റ ഷാജിയെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. പ്രതി സജീദ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്നീട് പിടികൂടി.
യുവതിയെ തോക്കുചൂണ്ടി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു പോത്ത് ഷാജി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജിയെ ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റിലായ ആളാണ്.
https://www.facebook.com/Malayalivartha