Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എന്റെ കഥ നിന്റേയും... രഹനാസിന്റെ ജീവിതം നിറഞ്ഞ വേദനയോടെ മലയാളികള്‍ ഏറ്റുവാങ്ങി; മദ്യം മൂലം ഒരു കുടുംബത്തെ തകര്‍ത്തു ... ജയിലിലായ അച്ഛന്‍ പശ്ചാത്തപിക്കുമ്പോള്‍ എല്ലാം വൈകിപ്പോയി

01 OCTOBER 2019 02:09 PM IST
മലയാളി വാര്‍ത്ത

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരിക്കുകയും ചെയ്ത റഹനാസിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച 'My Story is your story' (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമാസില്‍ നടന്നു. കേവലം 12 വയസുള്ളപ്പോള്‍ സ്വന്തം പിതാവിനാലും 15ാം വയസില്‍ അച്ഛന്റെ സഹായത്തോടെ റിസോര്‍ട്ടില്‍ വച്ച് മറ്റുള്ളവരാലും പീഡിപ്പിക്കപ്പെട്ട ജീവിതത്തില്‍ നിന്നും വനിത ശിശുവികസന വകുപ്പിന്റെ പിന്തുണയോടെയാണ് രഹനാസ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. രഹനാസും ഉമ്മയും സഹോദങ്ങളും എന്തിന് ജയിലില്‍ കിടക്കുന്ന അച്ഛന്‍ പോലും എല്ലാം തുറന്ന് പറയുന്നു. അച്ഛനെന്നതിന് പകരം അ എന്ന് പറയാന്‍ പോലും അര്‍ഹതയില്ലെന്നാണ് അയാള്‍ പറയുന്നത്. ഏറെ ഹൃദയസ്പര്‍ശിയായ ഒന്നായി മാറി ഈ ഡോക്യുമെന്ററി.

എന്റെ സ്ഥലപ്പേരിലല്ല... എന്റെ പേരില്‍ തന്നെ എനിക്ക് ജീവിക്കണം... എന്റെ കഥ നിന്റെയും ( മൈ സ്റ്റോറി ഈസ് യുവര്‍ സ്‌റ്റോറി) അവസാനിക്കുന്നത് രഹനാസിന്റെ ഈ വാക്കുകളിലാണ്. സ്വന്തം അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് പിച്ചിച്ചീന്തിയ ജീവിതത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച പെണ്‍കുട്ടിയാണ് രഹനാസ്. 12 വയസ്സുള്ളപ്പോഴാണ് രഹനാസ് സ്വന്തം പിതാവിനാല്‍ ആക്രമിക്കപ്പെടുന്നത്. ബാല്യകാലമത്രയും കൊടിയ പീഡനങ്ങളാണ് ഈ പെണ്‍കുട്ടി അനുഭവിച്ചത്. അവിടെ നിന്ന് സധൈര്യം തിരിച്ചു വന്നു. പഠിച്ച് അഭിഭാഷകയായി. രഹനാസിന്റെ ഈ അതിജീവന കഥയാണ് ലീന മണിമേഖല സംവിധാനം ചെയ്ത എന്റെ കഥ നിന്റെയും( മൈ സ്റ്റോറി ഈസ് യുവര്‍ സ്‌റ്റോറി ) എന്ന ഡോക്യുമെന്ററി.

സംഭവിച്ചതോര്‍ത്ത് തളര്‍ന്നിരിക്കാനും മുഖമില്ലാതെ ഒളിഞ്ഞു ജീവിക്കാനും ഞാന്‍ തയ്യാറല്ലായിരുന്നു. സമാന അനുഭവങ്ങളുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട്. പലരും മുന്നിലേക്ക് വരാനാവാതെ മറഞ്ഞിരിക്കുകയാണ്. അനുഭവിച്ച വേദനകള്‍ തുറന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. നമ്മള്‍ കാരണം ഒരാളെങ്കിലും പോസിറ്റീവായി ചിന്തിക്കുന്നത് ഏറെ സന്തോഷം നല്‍കും. 2008 മുതലുള്ള തന്റെ യാത്രയില്‍ നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയെന്ന് രഹനാസ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ പിന്തുണയോടെയാണ് രഹനാസ് ശക്തമായ തിരിച്ചു വരവ് നടത്തിയത്. വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ ഹോമില്‍ നിന്ന് പഠിച്ചു. എല്‍എല്‍ ബി വിജയകരമായി പൂര്‍ത്തിയാക്കിയ രഹനാസ് അഭിഭാഷകയാണ്. സിവില്‍ സര്‍വീസ് നേടുകയെന്നതാണ് അടുത്ത ലക്ഷ്യം.
രഹനാസിന്റെ ശബ്ദത്തില്‍ തന്നെയാണ് ഡോക്യുമെന്ററി മുന്നോട്ടു പോകുന്നത്. ചിലയിടങ്ങളില്‍ വിതുമ്പിപ്പോയെങ്കിലും പതറാത്ത ശബ്ദത്തില്‍ തോറ്റു കൊടുക്കില്ലെന്ന്് അവള്‍ പറയുന്നു. ഉമ്മയും സഹോദരങ്ങളും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന അച്ഛന്‍ പോലും എല്ലാം തുറന്നു പറയുന്നുണ്ട് ഡോക്യുമെന്ററിയില്‍.


രഹന സമൂഹത്തിനാകെ മാതൃകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട ആളുകള്‍ അകത്ത് അടച്ചിരിക്കുകയും അക്രമികള്‍ വെളിയില്‍ ഇഷ്ടാനുസരണം ജീവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹം സമ്മാനിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല അതിനെ അതിജീവിക്കുകയാണ് വേണ്ടത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാനാണ് രഹനാസ് ശ്രമിക്കുന്നത്. വേദനയനുഭവിക്കുന്ന ഒട്ടേറെ മനസുകളുണ്ട്. പതറിപ്പോകുന്ന മക്കള്‍ക്ക് രഹനാസ് ഒരു ആശ്വാസമാകും. ഇത്തരക്കാര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിക്കാന്‍ ഈ ചിത്രത്തിന് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

2008 മുതലുള്ള തന്റെ യാത്രയില്‍ നേരിട്ടും അല്ലാതെയും പിന്തുണ നല്‍കിയ എല്ലാവര്‍ക്കും രഹനാസ് നന്ദി പറഞ്ഞു. താന്‍ അനുഭവിച്ച വേദനകള്‍ തുറന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. നമ്മള്‍ കാരണം ഒരാളെങ്കിലും പോസിറ്റിവായി ചിന്തിക്കുന്നത് സന്തോഷമാണെന്ന് രഹനാസ് പറഞ്ഞു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, നിര്‍ഭയ സെല്‍ സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ സബീന ബീഗം എസ്., രഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പ്രിവ്യൂ കാണാനെത്തി. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (24 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (43 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (57 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends