Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...

ജലീലിനെതിരെ കോടതിയിൽ പോകാൻ ചെന്നിത്തല; എത്രയും വേഗം മന്ത്രി കെ. റ്റി. ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടം കൂട്ടുന്നതായി ആക്ഷേപം; രേഖകൾ അവശേഷിപ്പിക്കാതെ ജലീൽ

14 OCTOBER 2019 05:50 PM IST
മലയാളി വാര്‍ത്ത

എത്രയും വേഗം മന്ത്രി കെ. റ്റി. ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടം കൂട്ടുന്നതായി ആക്ഷേപം. എം. ജി. സർവകലാശാല മാർക്ക് ദാന കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസും ചെന്നിത്തലയും.

അതേസമയം ചെന്നിത്തലയുടെ ആരോപണം തെളിയിക്കാൻ പ്രയാസമാണ്. മാർക്കുദാനം ചെയ്യണമെന്ന് മന്ത്രി സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഇത്തരമൊരു നിർദ്ദേശം സർവകലാശാലക്ക് നൽകിയിട്ടില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ സർവകലാശാല ബാധ്യസ്ഥമല്ല.

കോടതിയിൽ വിഷയം വന്നാൽ ചീറ്റി പോകുമോ എന്ന സംശയം ചെന്നിത്തലക്ക് ഇല്ലാതില്ല. മന്ത്രി ഇത് സംബന്ധിച്ച് രേഖാമൂലം ഒരു നിർദ്ദേശവും നൽകാത്തതാണ് പ്രധാന തടസ്സം. ചെയ്തതെല്ലാം യൂണിവേഴ്സിറ്റിയാണ്.

കിഫ്ബി വിവാദം കെട്ടടങ്ങുകയും പാലായിൽ ഇടതു മുന്നണി ജയിക്കുകയും ചെയ്തതോടെയാണ് ചെന്നിത്തല വീറും വാശിയുമായി ജലീലിനെതീരെ രംഗത്തെത്തിയത്. കോതമംഗലം കോളേജിലെ ബിടെക് വിദ്യാർത്ഥിക്ക് മാർക്ക് ദനം നൽകി എന്നാണ് ചെന്നിത്തലയുടെ ആരോപണം. ജലീലിന്റെ പ്രൈവറ്റ് മന്ത്രിയുടെ നിർദ്ദേശാനുസരണം സർവകലാശാലയുടെ അദാലത്തിൽ പങ്കെടുത്തെന്നാണ് ആരോപണം. മാർക്ക് കുട്ടി കൊടുക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ സിന്റിക്കേറ്റിന്റെ പരിഗണനക്ക് കൊണ്ടു വന്നു. റഗുലർ സിന്റിക്കേറ്റിന്റെ പരിഗണനക്കാണ് കൊണ്ടു വന്നത്. സിന്റിക്കേറ്റ് യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായിട്ടാണ് വിഷയം കൊണ്ടുവന്നത്. ഇടത് യൂണിയൻ ഇതിനെ എതിർത്തു. തുടർന്ന് ഒരു വിഷയം മാത്രം തോറ്റവർക്ക് അഞ്ച് മാർക്ക് വീതം നൽകാൻ സർവകലാശാല തീരുമാനിച്ചു.

തനിക്കെതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ പച്ചകള്ളമാണെന്ന് മന്ത്രി ജലീൽ ആത്മ വിശ്വാസത്തോടെ പ്രതികരിച്ചത് ഇതു കൊണ്ടാണ്. ആരോപണങ്ങൾക്ക് ചെന്നിത്തല തെളിവ് നൽകണമെന്ന് മന്ത്രി ജലീൽ ആവശ്യപ്പെട്ടു. സർവകലാശാലയിൽ തനിക്കൊരു റോളുമില്ലെന്ന് പറയാനും മന്ത്രി മറന്നില്ല. തനിക്ക് വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകാനാവില്ല. സിന്റിക്കേറ്റ് എടുക്കുന്ന തീരുമാനങ്ങൾക്ക് ഉത്തരവാദി വൈസ് ചാൻസലറാണെന്ന് മന്ത്രി പറഞ്ഞു.

ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി ഫയലുകൾ പരിശോധിച്ചു എന്നാണ് വിവരം. അതിലൊന്നും തന്നെ തനിക്ക് എതിരായ യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ഉറപ്പാക്കിയത്രേ. ചെന്നിത്തലക്ക് തന്റെ വകുപ്പിൽ നിന്നും വിവരങ്ങൾ ചോരുന്നതെങ്ങനെയെന്ന് പരിശോധിക്കാൻ മന്ത്രി ഉത്തരവിട്ടുണ്ടത്രേ. ബിടെക് പരീക്ഷാദാനം മുതൽ തുടങ്ങിയതാണ് തനിക്കെതിരായ ആരോപണങ്ങൾ. ജലീൽ ആയതു കൊണ്ട് മാത്രമാണ് മന്ത്രിസഭയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു....  (6 minutes ago)

യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു  (14 minutes ago)

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം  (21 minutes ago)

അമേരിക്കയിൽ അതിശൈത്യം  (28 minutes ago)

പ്രത്യേക ട്രെയിനുകൾ അനുവദിച്ച് നോർത്ത് റെയിൽവേ  (1 hour ago)

ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര  (1 hour ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി...  (1 hour ago)

തിരയിൽപെട്ട് മരിച്ചു... രണ്ടുപേരെ രക്ഷപ്പെടുത്തി  (1 hour ago)

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചു...  (2 hours ago)

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ  (2 hours ago)

ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു...  (3 hours ago)

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി  (3 hours ago)

കനത്ത സുരക്ഷ.... ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്മാർട്ട് ഗ്ലാസുകൾ...  (3 hours ago)

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (11 hours ago)

Malayali Vartha Recommends