Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണികിട്ടിയത് മുരളിക്കും പ്രകാശിനും; വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും

21 OCTOBER 2019 05:00 PM IST
മലയാളി വാര്‍ത്ത

വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും. അടൂർ പ്രകാശ് കോന്നിയിൽ വോട്ടെടുപ്പിന് പോലും വന്നിട്ടില്ല. ഡൽഹിയിൽ ചില അത്യാവശ്യ കാര്യങ്ങൾ ഉണ്ടെന്നാണ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. കോന്നിയിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പ്രകാശ് ഇത്തരത്തിൽ പരസ്യ പ്രസ്താവന നടത്തിയത് തെറ്റാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

കെ. മുരളീധരൻ അതിരാവിലെയെത്തി വോട്ടു ചെയ്തെങ്കിലും അദ്ദേഹത്തിന്റെ മുഖത്തും തെളിച്ചമില്ല. പേരിന് മാത്രമാണ് അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയത്. കൊട്ടികലാശത്തിൽ പങ്കെടുത്തുമില്ല. കൊട്ടികലാശത്തിൽ എത്തണമെന്ന് മുരളിയോട് ചെന്നിത്തല അഭ്യർത്ഥിച്ചെങ്കിലും അത് അദ്ദേഹം അനുസരിച്ചില്ല. തനിക്ക് മറ്റ് ചില അത്യാവശ്യങ്ങൾ ഉണ്ടെന്നാണ് മുരളി അറിയിച്ചത്. റോബിൻ പീറ്റർക്ക് സീറ്റ് നിഷേധിച്ചതോടെ അടൂർ പ്രകാശ് ചെന്നിത്തലക്ക് എതിരായി. കുറുപ്പിന് സീറ്റ് നിഷേധിച്ചതേടെ മുരളിയും ചെന്നിത്തലക്ക് എതിരായി.

ചെന്നിത്തലയാണ് തന്റെ സ്ഥാനാർത്ഥിക്കെതിരെ നീങ്ങിയതെന്ന് മുരളി വിശ്വസിക്കുന്നത്. പീതാംബരകുറുപ്പിന് സ്ഥാനാർത്ഥിത്വം നൽകണമെന്നാണ് മുരളി ആവശ്യപ്പെട്ടത്. തന്റെ പിതാവാണ് മോഹൻകുമാറിനെ നേതാവാക്കിയത്. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ മോഹൻകുമാർ തന്റെ പിതാവിനെ ചതിച്ച് ചെന്നിത്തലക്കൊപ്പം പോയി. പീതാംബരകുറുപ്പാണ് കരുണാകരനാപ്പം നിന്നത്. അതാണ് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ മുരളി ശ്രമിച്ചത്. വട്ടിയൂർക്കാവിൽ മുരളി തീരെ പ്രവർത്തിച്ചിട്ടില്ല. മുരളിക്ക് ബി ജെ പി വോട്ടുകൾ വരെ ലഭിക്കുമായിരുന്നു. മുരളി പിണങ്ങിയതോടെ അതും കോൺഗ്രസിന് കിട്ടാതായി.

ഇടതുപക്ഷം മുരളിയുടെയും ബിജെപി അടൂർ പ്രകാശിന്റെയും വോട്ടുകൾ കൊണ്ടുപോകുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. മുരളിക്കൊപ്പം നിന്ന പലരും വട്ടിയൂർക്കാവിൽ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. ഇത്തരക്കാരോട് മുരളി ഇറങ്ങാൻ പറഞ്ഞുമില്ല. മോഹൻകുമാറുമായി മുരളി തീരെ നല്ല ബന്ധത്തിലല്ല. അതിനാൽ മോഹൻകുമാറിന്റെ ജയം മുരളിക്ക് ഒരു വിഷയമേയല്ല.

തെരഞ്ഞടുപ്പ് ദിവസം പോലും മുരളി ബൂത്തിലെത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും അദ്ദേഹം ബൂത്തിൽ എത്താത്തത് സ്ഥാനാർഥിയോടുള്ള അത്യപ്തിയാണെന്ന് വിശ്വസിക്കേണ്ടി വരും. എന്നാൽ പ്രകാശിനെ പോലെ മുരളി പാർട്ടിയെ തള്ളി പറഞ്ഞ് മുന്നോട്ടുപോകുന്ന ഒരാളല്ല. എന്നാൽ മനസ് നൊന്താൽ മുരളി വെറുതെയിരിക്കുന്ന വ്യക്തിയുമല്ല. അതേസമയം മറ്റ് നേതാക്കളെ പോലെ സ്വന്തം പാർട്ടിയിൽ വിവാദം ഉണ്ടാക്കുകയില്ല. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ മുരളിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അടൂർ പ്രകാശുമായി ആരും സംസാരിച്ചിട്ടില്ല. സംസാരിച്ചാൽ അദ്ദേഹം വഴങ്ങില്ല എന്നതാണ് കാരണം.

കോൺഗ്രസിൽ വിശദീകരണത്തിന് അപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പാലായിൽ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഇപ്പോഴും മുന്നണിയിൽ തുടരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (1 hour ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (2 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (4 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (5 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (5 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (6 hours ago)

Malayali Vartha Recommends