Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം


ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..


വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്‌സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..

ആലപ്പുഴ ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി ....ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതു അവധിയായിരിക്കുമെന്ന് കളക്ടര്‍

23 OCTOBER 2019 08:47 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി ....ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതു അവധിയായിരിക്കുമെന്ന് കളക്ടര്‍ . മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യത്തോടനുബന്ധിച്ചാണ് അവധി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ 4നു നിര്‍മാല്യ ദര്‍ശനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. 6ന് അഭിഷേകത്തിനു ശേഷം കുടുംബ കാരണവര്‍ എം.കെ. പരമേശ്വരന്‍ നമ്ബൂതിരി ആയില്യം നാളിലെ പൂജകള്‍ ആരംഭിച്ചു. 10നു മഹാപ്രസാദമൂട്ട്. കുടുംബ കാരണവരുടെ കാര്‍മികത്വത്തില്‍ നാഗരാജാവിനും സര്‍പ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ആയില്യം നാളിലെ വിശേഷാല്‍ പൂജകള്‍.ഭക്ത സഹസ്രങ്ങളാകും ഇന്ന് നാഗരാജപ്രീതിക്കായി ക്ഷേത്രത്തിലേക്ക് എത്തുക
. മണ്ണാറശ്ശാല വലിയമ്മ നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവും കൈയിലേന്തി രാജചിഹ്നങ്ങളായ ഛത്ര-ചാമര- ധ്വജങ്ങളുടെ അകമ്ബടിയില്‍ നടത്താറുള്ള എഴുന്നള്ളത്താണ് ആയില്യം നാളിലെ ഏറ്റവും പ്രധാന ചടങ്ങ്. വലിയമ്മയ്ക്ക് അസൗകര്യമുണ്ടായാല്‍ വലിയമ്മ നടത്താറുള്ള പൂജകളും എഴുന്നള്ളത്തും പകരം മറ്റാരും നടത്തേണ്ടതില്ലെന്നതാണ് മണ്ണാറശാലയിലെ ആചാരം. രണ്ടുവര്‍ഷമായി ഈ ആചാരം പാലിച്ചാണ് ആയില്യം ഉത്സവം നടക്കുന്നത്. കാരണവരുടെ കാര്‍മ്മികത്വത്തില്‍ നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ആയില്യം നാളിലെ വിശേഷാല്‍ പൂജ ദര്‍ശനം ഏറെ പ്രധാനമാണ്. ഇതിന് ശേഷം ക്ഷേത്രനടയില്‍ വിവിധ മേള-വാദ്യങ്ങളോടെ സേവ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ മണ്ണാറശാലയിലെ പുരാതനമായ നിലവറ ഉള്‍പ്പെടുന്ന ഇല്ലത്തിന്റെ മുറ്റത്തുള്ള സര്‍പ്പം പാട്ടുതറയിലും മേള-വാദ്യസേവ നടത്തും.

ഇന്ന് പ്രാദേശിക അവധിയാണെങ്കിലും പൊതുപരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. കെ.എസ്ആര്‍ടിസി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രധാന ഡിപ്പോകളില്‍ നിന്നും മണ്ണാറശാലയിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (8 minutes ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (20 minutes ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (34 minutes ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (38 minutes ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (1 hour ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (1 hour ago)

മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്‍  (6 hours ago)

നീറ്റ് ചോര്‍ച്ചയില്‍ ബിഎഎംഎസ് വിദ്യാര്‍ഥി അറസ്റ്റില്‍  (7 hours ago)

മങ്കടയില്‍ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍  (8 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ച് ടി വി ഇബ്രാഹിം  (11 hours ago)

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഘടിത അഴിമതിയെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്  (12 hours ago)

കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും  (13 hours ago)

Malayali Vartha Recommends