തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം

മീൻ പിടുത്ത വീഡിയോകളിലൂടെ ശ്രദ്ധ നേടിയ തംബുരുവിൻറെ (Queen fisher) മരണത്തിനു പിന്നിൽ കുടുംബ പ്രശ്നങ്ങൾ എന്നായിരുന്നു പ്രാഥമിക വിവരം.
ഓൺലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ഇയാൾ പിന്നീട് തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും വിഡിയോകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
മാനസിക പീഡനം മൂലം തംബുരുവിന് അടുത്തിടെ ചികിത്സ തേടേണ്ടി വന്നിരുന്നതായും ബന്ധുക്കൾ പറയുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വാടക വീട്ടിലാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സോഷ്യൽ മീഡിയയിൽ തന്റേതായ ശൈലിയിൽ മീൻ പിടിക്കുന്ന വീഡിയോകൾ പങ്കുവെച്ച് തമ്പുരു ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. അതോടെ പെട്ടെന്നുള്ള യുവതിയുടെ മരണവാർത്ത ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
ഭർത്താവുമൊത്ത് അകന്നു കഴിയുന്ന തമ്പുരു മകളുമായി വൈക്കത്തെ വാടകവീട്ടിലാണ് താമസിക്കുന്നത്. പതിവുപോലെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ മകളാണ് അമ്മയെ മരിച്ച നിലയിൽ ആദ്യം കാണുന്നത്. പിന്നാലെ വൈക്കം പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ഇതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ഭർത്താവുമായി അകന്നു നിൽക്കലും മറ്റു പ്രശ്നങ്ങളും ഇവർക്കിടയിൽ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് ആൺ സുഹൃത്തിനെ സംബന്ധിക്കുന്ന വിവരം പുറത്തുവന്നത്..
https://www.facebook.com/Malayalivartha



























