Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു

17 SEPTEMBER 2026 09:54 PM IST
മലയാളി വാര്‍ത്ത

ഒരു പ്രമുഖ സി പി എം നേതാവിനും കുടുംബാംഗങ്ങൾക്കും മലയാളത്തിലെ ഒരു പ്രമുഖ ടെലിവിഷൻ ചാനലിൽ ഓഹരി പങ്കാളിത്തമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം 

 ലഭിച്ചതായി സൂചന. മുഖ്യമന്ത്രി വി ഡി സതീശനെയും കോൺഗ്രസുകാരെയും നിരന്തരം അധിക്ഷേപിക്കുന്ന ചാനലിൽ നടക്കുന്നത് സമ്പൂർണ്ണ ഹുഡായിപ്പാണെന്നും സൂചനയുണ്ട്. കഴിഞ്ഞ 10 വർഷം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടികളുടെ സമ്പത്ത് വാരികൂട്ടിയെന്ന്  ഇഡി കണ്ടെത്തിയ നേതാവിനും  കുടുംബത്തിനും പ്രമുഖചാനലിൽ നിഷേധിക്കാനാവാത്ത പങ്കാളിത്തമുണ്ടെന്നാണ് കണ്ടെത്തൽ. കേരളത്തിൽ നടന്ന ഒരു മരംകൊള്ളയിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന ചാനൽ മുതലാളിയെ രക്ഷിക്കാൻ പിണറായി വിജയൻ  തന്നാലാവുവിധം ശ്രമിച്ചിരുന്നു. 10 കൊല്ലം കൊണ്ട് മുതലാളിക്ക് ഒന്നും സംഭവിച്ചില്ല. പിണറായിയുടെയും കുടുംബത്തിന്റെയും പി ആർ ഏജൻസി പോലെയാണ് കമ്പനി പ്രവർത്തിക്കുന്നത്.  പിണറായിയും കുടുംബവും സി എം ആർ എൽ കേസിൽ പെട്ടിട്ടും കമ്പനി ഒന്നുമറഞ്ഞില്ലെന്ന് നടിച്ചു. മുഖ്യമന്ത്രി വിഡി സതീശനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണത തുടർന്നുകൊണ്ടിരുന്നു. ഇന്നലെയാണ് മെസി കറപ്ഷൻ ഫെയിം ആന്റോ അഗസ്റ്റിന്റെ ചാനലിൽ സതീശൻ സർക്കാർ ആണുങ്ങളെ പോലെ റെയ്ഡ് നടത്തിയത്. 

ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുന്നതിന്റെ പേരില്‍ തട്ടിപ്പു നടത്തിയെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയില്‍ റെയ്ഡ് നടത്തുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും നിയമപരമായ നീക്കമാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍  പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിശോധനയുടെ പേരിൽ വാര്‍ത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല. വിഷയത്തില്‍ ജിഎസ്ടി തട്ടിപ്പും വ്യക്തമായിട്ടുണ്ട്. കായികവകുപ്പിനു ലഭിച്ച പരാതി ഗൗരവമുള്ളതിനാലാണ് എഡിജിപിയുടെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചത്. അവര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ കേസെടുക്കാൻ നിർദേശം നൽകി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം.

 

കർണാടകയിലെ ബൈന്തൂർ സബ് റജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി.നായർ പൊലീസിൽ പരാതി നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നു പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമാണ് നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഡിജിപി ഈ പരാതി സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണക്ക് കൈമാറിയിരുന്നു. തുടർന്ന്, കേസെടുക്കണമെന്ന നിർദേശത്തോടെ പൊലീസ് കമ്മിഷണർ പരാതി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർക്ക് നൽകി. ഉടൻ തന്നെ കേസ് റജിസ്റ്റർ ചെയ്ത് യുവാക്കളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുമെന്നു പൊലീസ് പറഞ്ഞു. വളഞ്ഞിട്ടാണ് ആന്റോ അഗസ്റ്റിനെ സർക്കാർ തൂക്കിയത്. മുഖ്യമന്ത്രിക്കെതിരെ മന:സാക്ഷിക്ക് നിരക്കാത്ത ആരോപണം ഉന്നയിച്ച് നാക്ക് വായിലേക്ക് ഇടുന്നതിനുമുമ്പാണ് ചാരായക്കേസിലും ആന്റോയെ തൂക്കിയത്. ഇത്രയും കാലം പിണറായി വിജയന്റെ ഹുങ്കിലാണ് ആന്റോ നെറികെട്ട കച്ചവടങ്ങൾ നടത്തിയിരുന്നത്. 

 

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ ആഗസ്‌റ്റിന്റെ വസതികളിലും സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡിനിടെയാണ് വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിനു സമീപം വാഴവറ്റയിൽ ഉള്ള വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

 

പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐ‌ടി) നിർദേശപ്രകാരം കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ എത്തിയ എക്സൈസ് സംഘമാണ് 43 ലീറ്റർ വിദേശമദ്യവും 7 ലീറ്റർ വൈനും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുമെന്ന് എക്സൈസ് അറിയിച്ചു. വിദേശ നിർമിത വിദേശ മദ്യം - 43 ലീറ്റർ, വിദേശ നിർമിത വിദേശ വൈൻ- 4.824 ലീറ്റർ, കേരള വൈൻ - 5.500 ലീറ്റർ, മിലിട്ടറി ലിക്കർ- 860 മില്ലിലീറ്റർ, വിട്ടിൽ നിർമിച്ച വൈൻ എന്ന് തോന്നുന്ന പദാർഥം-12.750 ലീറ്റർ എന്നിവയാണ് പിടിച്ചെടുത്തത്.

 

വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിയമപരമായി കൈവശം വയ്ക്കാവുന്ന പരിധിയായ മൂന്നു ലീറ്ററിലും അധികമായി വിദേശമദ്യവും മൂന്നര ലീറ്ററിൽ ഏറെ വൈനും വീട്ടിൽ സൂക്ഷിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തുന്നതെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രാവിലെ ആറു മണിയോടെയാണ് വയനാട് മീനങ്ങാടിയിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കുടുംബവീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങിയത്. ഓപ്പറേഷൻ തൂഫാനിലും ആന്റോ പ്രതിയാകുമെന്ന് എക്സൈസ് വ്യത്തങ്ങൾ സൂചിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടില്‍ കയറി ആക്രമിച്ച് അഞ്ചംഗ സംഘം സ്ത്രീകളെ അപമാനിച്ചു  (28 minutes ago)

വീട്ടിലെ മദ്യശേഖരത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയതോടെ കേസിന്റെ ഗൗരവമേറിയെന്ന് എക്സൈസ്  (32 minutes ago)

തംബുരുവിനെ കൊന്നത് ആൺസുഹൃത്ത്.. ഡിപ്രഷന് തംബുരു മരുന്ന് കഴിച്ചിരുന്നു എല്ലാം പറഞ്ഞ് കുടുംബം  (44 minutes ago)

റിപ്പോർട്ടറെ തൊട്ടതും പിണറായിക്ക് നിലവിളി; വീണമോൾക്ക് ചാനലിൽ ഷെയറോ? നാട്ടുകാർ ചോദിക്കുന്നു  (48 minutes ago)

ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ബാലാവകാശ കമ്മിഷന്‍  (51 minutes ago)

തച്ചങ്കരിയും ആന്റോയും ഒരേ ദിവസം കുടുങ്ങി; ചെന്നിത്തലയുടെ വാരിക്കുഴി, തൊലിയുരിച്ചു വിട്ട് കോടതി  (57 minutes ago)

വിവാഹ ചടങ്ങിന് ആഹാരം എത്തിച്ചില്ല; കോട്ടയത്തെ കേറ്ററിങ് നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍  (1 hour ago)

ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന വധശ്രമ കേസ് പ്രതി പിടിയില്‍  (1 hour ago)

കൊക്കെയ്ന്‍ കേസില്‍ മലയാളി ഡിജെയും വിദേശികളും പിടിയില്‍  (1 hour ago)

അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്ത നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (3 hours ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (3 hours ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (3 hours ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (3 hours ago)

Malayali Vartha Recommends