Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കൊള്ളാല്ലോ ഈ വിദ്യ... പതിവായി ലോട്ടറിയെടുക്കുന്ന സന്തോഷിന് ഭാഗ്യം കൊണ്ടത്തിച്ചത് സ്വന്തം മകന്‍

31 OCTOBER 2019 05:35 PM IST
മലയാളി വാര്‍ത്ത

പതിവായി ലോട്ടറി എടുക്കുന്ന കലവൂരിലെ സന്തോഷിന് ഭാഗ്യം കൊണ്ടെത്തിച്ചത് മകന്‍ ബ്ലെസണാണ്. മകന്റെ ഭാഗ്യത്തില്‍ അച്ഛന്‍ വിശ്വസിച്ചപ്പോള്‍ വീട്ടിലെത്തിയതോട 65 ലക്ഷവും. എന്നും ലോട്ടറി എടുക്കാന്‍ പോകുന്ന പിതാവിന് അവസാന മൂന്ന് അക്കം പറഞ്ഞ് കൊടുക്കുന്നത് ബ്ലെസണാണ്. ആ നമ്ബറുകള്‍ നോക്കി സന്തോഷും ലോട്ടറി എടുക്കും. ഈ പതിവ് ഇപ്പോള്‍ സന്തോഷിന് 65 ലക്ഷം രൂപയുടെ ഭാഗ്യം നല്‍കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളിയാണ് സന്തോഷ്.

കേരള സംസ്ഥാന ലോട്ടറിയുടെ 536ാമത് വിന്‍വിന്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെയാണ് ഒന്നാംസമ്മാനമായ അറുപത്തിയഞ്ച് ലക്ഷം രൂപ സന്തോഷിന് ലഭിച്ചത്. ഭാഗ്യപരീക്ഷണത്തിന് മകന്‍ പറഞ്ഞു കൊടുത്ത നമ്പറിനാണ് സന്തോഷിനെ തേടി അറുപത്തിയഞ്ച് ലക്ഷവും സമാശ്വാസസമ്മാനങ്ങളും എത്തിയത്. കൂടാതെ എണ്‍പത്തി എണ്ണായിരം രൂപയും എട്ട് ടിക്കറ്റുകളിലായും കിട്ടി.

കാട്ടൂര്‍ കുന്നേല്‍ സന്തോഷ് മകന്‍ ബ്ലെസണിന്റെ താത്പര്യം കൂടി കണക്കിലെടുത്താണ് മിക്കപ്പോഴും ടിക്കറ്റ് എടുക്കാറുള്ളത്. സി.എസ്.ബാബുവിന്റെ ഉടമസ്ഥതയില്‍ കലവൂര്‍ ബസ് സ്റ്റാന്‍ഡിലുള്ള മനോരമ ഏജന്‍സിയില്‍നിന്ന് ഞായറാഴ്ച പന്ത്രണ്ട് ടിക്കറ്റുകളാണ് സന്തോഷ് എടുത്തത്.

ചെല്ലുന്ന ഏജന്‍സിയില്‍ ഉദ്ദേശിക്കുന്ന നമ്ബര്‍ ഇല്ലെങ്കില്‍ അത് തേടിപ്പിടിച്ച് എടുക്കുകയാണ് പതിവെന്ന് സന്തോഷ് പറഞ്ഞു. പലപ്പോഴും ചെറിയ ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ആദ്യമായാണ് കുന്നേല്‍ വീട്ടിലേക്കു എത്തുന്നത്. പൊന്തുവള്ളത്തിലാണ് മീന്‍പിടിക്കാന്‍ പോകുന്നത്. ഒരുമാസത്തോളമായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കാര്യമായ പണിയില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

വിദ്യാര്‍ഥികളായ അഷ്‌നയും അഞ്ജിതയുമാണ് മറ്റ് രണ്ട് മക്കള്‍. ഭാര്യ റീനയും അച്ഛന്‍ മൈക്കിളും, അമ്മ അന്നമ്മയും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഭാഗ്യം പരീക്ഷിക്കാത്തവര്‍ ആരുമില്ല. ആ ഭാഗ്യ പരീക്ഷണത്തിലൂടെ സര്‍ക്കാരിന് കിട്ടുന്നതോ വലിയ വരുമാനമാണ്. ലോട്ടറി വരുമാനത്തില്‍ ഈ സാമ്പത്തിക വര്‍ഷം കേരള സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടായത് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയെടുത്ത ആകെ വരുമാനം.

വരുമാനം 10,000 കോടി കവിഞ്ഞാല്‍ അത് നൂറ് വര്‍ഷത്തെ ചരിത്ര നേട്ടമാകും. ക്രിസ്തുമസ് കൂടി വിപണിയിലേക്ക് എത്തുന്നതോടെ വരുമാനത്തില്‍ വരുന്ന മാസം 800 കോടിയുടെ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് നിഗമനം.

എന്നാല്‍, കഴിഞ്ഞവര്‍ഷം പ്രളയം ഓണം ബംപറിന്റെ വില്‍പ്പനയില്‍ തിരിച്ചടിയുണ്ടാക്കി. ഓണം ബംപറില്‍ ലോട്ടറി വകുപ്പ് 75 ലക്ഷം ലോട്ടറി വില്‍പ്പന ലക്ഷ്യമിട്ടെങ്കിലും 43 ലക്ഷം ലോട്ടറികള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞൊളളൂ. 2017 ല്‍ 65 ലക്ഷം ഓണം ബംപര്‍ വില്‍പ്പന നടന്ന സ്ഥാനത്താണിത്. നവകേരള നിര്‍മാണത്തിനായി 30 ലക്ഷം ലോട്ടറി അച്ചടിച്ചപ്പോള്‍ 16.1 ലക്ഷം മാത്രമേ വില്‍ക്കാനായൊള്ളു. അച്ചടിക്കുന്ന ലോട്ടറികള്‍ക്കെല്ലാം ജിഎസ്ടി അടയ്ക്കണം എന്ന വ്യവസ്ഥയുളളതിനാല്‍ വില്‍പ്പന നടന്നില്ലെങ്കില്‍ സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകും.

അതേസമയം ഈ വരുന്ന ജനുവരി മുതല്‍ ക്യു.ആര്‍. കോഡുള്ള ലോട്ടറി ടിക്കറ്റുകള്‍ എത്തും. ലോട്ടറി ടിക്കറ്റിന്മേല്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിനായി നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ പുതിയ ലോട്ടറി സോഫ്റ്റ്‌വേര്‍ തയ്യാറാക്കല്‍ പൂര്‍ത്തിയായിവരികയാണ്. നിലവില്‍ ബാര്‍ കോഡുള്ള ലോട്ടറി ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. പക്ഷേ ടിക്കറ്റിന്റെ നമ്പര്‍ മായ്ച്ചും കളര്‍ ഫോട്ടോകോപ്പിയെടുത്തും വന്‍തോതില്‍ തട്ടിപ്പുനടക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇത് പരിഹരിക്കാനാണ് ലോട്ടിസ് എന്ന പുതിയ സോഫ്റ്റ്‌വേര്‍ വരുന്നത്. നേരത്തേയുള്ള ലോട്ടറി മാനേജ്‌മെന്റ് സിസ്റ്റത്തിന് പകരമാണിത്. ഇതിനൊപ്പം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും ഉണ്ടാവും. ഏജന്റുമാര്‍ക്ക്് എല്ലാ ടിക്കറ്റും ഈ ആപ്ലിക്കേഷനിലൂടെ പരിശോധിക്കാനും സാധിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (32 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (38 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (46 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends