Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

വാളയാര്‍ പെൺകുട്ടികളുടെ മരണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയത് മനസ്സുതകര്‍ന്ന്‌; പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം

31 OCTOBER 2019 05:22 PM IST
മലയാളി വാര്‍ത്ത

വാളയാര്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം. പൊലീസ് പ്രവീണിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും അമ്മ പറയുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയോ രേഖകളില്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാത്തയാളായിരുന്നു പ്രവീണ്‍.

മകന്‍ സ്റ്റേഷനിലില്ല എന്നു പറഞ്ഞു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് അമ്മ എലിസബത്ത് റാണി പറയുന്നു. പ്രധാന പ്രതിയുടെ അടുത്ത സുഹൃത്തായിരുന്നു പ്രവീണ്‍. രണ്ടാമത്തെ കുട്ടിയുടെ മരണത്തിനു ശേഷമാണു പ്രവീണിനെ അന്നത്തെ കസബ സിഐ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു മകനെ അന്വേഷിച്ചു സ്റ്റേഷനിലെത്തിയപ്പോള്‍ അങ്ങനെയൊരാളെ കൊണ്ടു വന്നിട്ടില്ലെന്നായിരുന്നു മറുപടി. കരഞ്ഞു ചോദിച്ചപ്പോള്‍ സിഐ വരുമ്ബോള്‍ മകനെ കാണിക്കാമെന്നു പറഞ്ഞു. സിഐ എത്തിയപ്പോള്‍ മുറിയില്‍ അടച്ചിട്ടിരുന്ന പ്രവീണിനെ തന്റെ കൂടെ വിട്ടു.

''രക്തം തടിച്ചുകിടന്ന ഉള്ളംകാലുകള്‍ കാണിച്ച്‌, എനിക്ക് ഇനി ജോലിക്കു പോകാന്‍ കഴിയില്ലമ്മേ എന്നു പറഞ്ഞ് അവന്‍ കരഞ്ഞു. ദിവസങ്ങള്‍ക്കുശേഷം പ്രധാന പ്രതിയുടെ സഹോദരന്‍ വീട്ടിലെത്തി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയി. മൂന്നു ദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെട്ടെന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു.

പിറ്റേന്നു സ്റ്റേഷനിലെത്തി ഒപ്പിടണമെന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ രാവിലെ താന്‍ പണിക്കു പോയ സമത്തു മകന്‍ ജീവനൊടുക്കിയെന്നും റാണി പറയുന്നു. 'ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. ഇനി വയ്യ, എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്', എന്ന് പറഞ്ഞു പ്രവീണ്‍ അവസാനമെഴുതിയ കുറിപ്പ് അമ്മയുടെ കയ്യിലുണ്ട്.

പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പ്രവീണ്‍ പിന്നീട്‌ മധുവിന്റെ ജ്യേഷ്ഠനൊപ്പമായിരുന്നുവെന്ന് പ്രവീണിന്റെ അമ്മ പറഞ്ഞിരുന്നു . പോലീസിനോട് കുറ്റം സമ്മതിച്ചാല്‍ പുറത്തിറക്കാമെന്ന് മധുവിന്റെ ജ്യേഷ്ഠന്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നതായി തന്നെ അറിയിച്ചിരുന്നുവെന്നും അമ്മ റാണി പറയുന്നു. .

പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിനുശേഷം വെള്ളിയാഴ്ചയാണ് മകനെ ഉണ്ണിക്കൃഷ്ണന്‍ വിളിച്ചുകൊണ്ടുപോയത്. പിന്നീട് എവിടെയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മകനെത്തിയത്. അവന് വല്ലാതെ ഭയമുണ്ടായിരുന്നതായും 'അമ്മ പറയുന്നുണ്ട്. . പിന്നീട് മകന്‍ ജീവനൊടുക്കിയതാണ് കാണുന്നതെന്നും റാണി പറഞ്ഞു.

കേസില്‍ കുറ്റം ഏല്‍ക്കാന്‍ പലതവണ മകനെ പൊലീസ് നിര്‍ബന്ധിച്ചിരുന്നതായി പ്രവീണിന്റെ അമ്മയുടെ വെളിപ്പെടുത്തുന്നു . മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായിരുന്നു പ്രവീണ്‍. മധു അടക്കമുള്ള പ്രതികളെ രക്ഷിക്കാന്‍ കുറ്റം ഏല്‍പ്പിക്കണമെന്ന് പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചിരുന്നെന്നാണ് പ്രവീണിന്റെ അമ്മ റാണി വെളിപ്പെടുത്തിയിരിക്കുന്നത്.

കാലക്രമത്തില്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ പ്രവീണ്‍ ഇതിന് വഴങ്ങിയില്ല. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച്‌ പൊലീസ് പ്രവീണിനെ പലപ്പോഴും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശരീരത്തിലെ പാടുകള്‍ പലപ്പോഴും കാണിച്ചിരുന്നെന്നും പ്രവീണിന്റെ അമ്മ പറയുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പേടി മൂലമാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ശേഷം പോലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്നും അമ്മ ആരോപിക്കുന്നു. 2017 ഏപ്രില്‍ 26നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തത്.

മകന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് തങ്ങളെ കാണിക്കുന്നത് പോലും മൂന്ന് മാസം കഴിഞ്ഞിട്ടാണെന്നും അവര്‍ വ്യക്തമാക്കി. പ്രധാനപ്രതി മധുവിന്റെ ചേട്ടന്‍ പ്രവീണിനെ ഭീഷണിപ്പെടുത്തിയിരുന്നതായും റാണി വ്യക്തമാക്കി.പതിനഞ്ചുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിരുന്നത്. അതിന് ശേഷമാണ് കുറ്റമേല്‍ക്കാന്‍ പൊലീസ് പ്രവീണിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (29 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (35 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (43 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends