Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഉഗ്രരൂപിയായി "മ​ഹാ' ; അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം പ്രാ​പി​ച്ച മ​ഹാ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ചു; ല​ക്ഷ​ദ്വീ​പി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

31 OCTOBER 2019 05:50 PM IST
മലയാളി വാര്‍ത്ത

അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം പ്രാ​പി​ച്ച മ​ഹാ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ചു. ല​ക്ഷ​ദ്വീ​പി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചിരി​ക്കു​ക​യാ​ണ്. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നാ​യി 214 പേ​രെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ദ്വീ​പി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും വീ​ശു​ന്ന​തായാണ് ല​ഭി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടുകള്‍.

ക​വ​ര​ത്തി, ആ​ന്ത്രോ​ത്ത്, ക​ല്‍​പേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ബേ​പ്പൂ​രി​ല്‍​നി​ന്ന് ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ക​പ്പ​ല്‍ ഗ​താ​ഗ​തം തി​ങ്ക​ളാ​ഴ്ച​വ​രെ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ ക​ട​ല്‍ കൂ​ടു​ത​ല്‍ പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.

കോ​ഴി​ക്കോ​ടി​ന് 345 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഇ​പ്പോ​ള്‍ ഉ​ള്ള​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ടു ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച​വ​രെ അ​തി​പ്ര​ക്ഷു​ബ്ദാ​വ​സ്ഥ​യി​ലു​ള്ള ക​ട​ലി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പോ​ക​രു​തെ​ന്നും ക​ട​ല്‍​ത്തീ​ര​ത്തു പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

സംസ്ഥാനത്ത്​ കനത്ത മഴ തുടരുന്നു. അഞ്ച്​ ജില്ലകളില്‍ മഴയെ തുടര്‍ന്ന്​ ഓറഞ്ച്​ അലര്‍ട്ടും ഏഴ്​ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്​. കനത്തമഴയില്‍ മത്സ്യബന്ധനത്തിന്​ പോയ ഏഴ്​ തൊഴിലാളികളെ കാണാതായി​.
ചേറ്റുവ ഹാര്‍ബറില്‍ നിന്ന് തിങ്കളാഴ്ച്ച രാവിലെ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളിലെ ഏഴ്​ തൊഴിലാളികളെയാണ്​ കാണാതായത്​. മലപ്പുറം പൊന്നാനി തീരത്തു നിന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍കടലില്‍ തിരുവനന്തപുരം പുല്ലുവിള സ്വദേശി അന്തോണിയുടെ'സാമുവേല്‍' എന്ന ബോട്ട്​ തകര്‍ന്നാണ്​ ഒരാളെ കാണാതായത്​. ഇതിലുണ്ടായിരുന്നു മറ്റ്​ നാല്​ പേരെ ചൈനയില്‍ നിന്ന് മലേഷ്യയിലേക്ക് പോകുന്ന കപ്പല്‍ ജീവനക്കാരണ് രക്ഷപെടുത്തിയത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഉടനെ കൊച്ചിയില്‍ എത്തിക്കും.

ആറ്​ പേരുമായി കാണാതായ മറ്റൊരു ബോട്ടുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഇവരെ കരക്കെത്തിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിരിക്കുകയാണ്. കാണാതായവര്‍ക്കായി നേവിയുടെ ഹെലികോപ്റ്റര്‍ വ്യാഴാഴ്ച്ച മൂന്നര മണിക്കുറോളം ചാവക്കാട് കൊച്ചി മംഗലാപുരം മേഖലയിലെ കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു.

മഹാ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ 90 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലേക്ക് എത്താനാണ് സാധ്യത. അടുത്ത 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ മധ്യ കിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍. കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കും. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകും.

പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണം. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. മലയോരമേഖലയിലും, തീരദേശത്തും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അവിടേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണം. അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റുന്നതിനായി ക്യാമ്ബുകള്‍ തുറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിലും അപകട മേഖലകളിലും താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

അതി ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ നവംബര്‍ മൂന്നു വരെ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്യാവശ്യങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബറായ 1077ല്‍ ബന്ധപ്പെടാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (32 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (38 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (46 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends