Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സുരേഷ് ഗോപിയെ തിരക്കിട്ട് ഡല്‍ഹിയിലേക്ക് അമിത്ഷാ വിളിപ്പിച്ചത് എന്തിന് ? അമിത് ഷാക്കും മോദിക്കും ഒരുപോലെ പ്രിയങ്കരനായ സുരേഷ് ഗോപിക്ക് ഒന്നുകിൽ ബി ജെ പി പ്രസിഡന്റ്....അല്ലെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം നൽകുമെന്നാണ് കണക്കുകൂട്ടൽ

31 OCTOBER 2019 05:26 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആരാകും എന്ന അനിശ്ചിതത്വം നിലനില്‍ക്കവെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തുന്നത് ആകാംക്ഷ ഉണർത്തുന്നു . സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളില്‍ ആയിരുന്ന താരത്തെ അമിത് ഷാ ഡല്‍ഹിയിലേക്ക് തിരക്കിട്ട വിളിപ്പിച്ചത് എന്തിനെന്ന അഭ്യൂഹത്തിലാണ് അണികൾ ..അത് പക്ഷെ മറ്റൊന്നിനുമല്ല, ഒന്നുകിൽ ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷൻ അല്ലെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനം സുരേഷ് ഗോപിക്ക് ലഭിക്കും എന്ന് തന്നെയാണ് ഇപ്പോൾ അണിയറ സംസാരം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചത് ബിജെപി അധ്യക്ഷന് താരത്തിനോടുള്ള മതിപ്പ് വർധിക്കാൻ കാരണമായിട്ടുണ്ട് . കേരളത്തിൽ ബി ജെ പി ക്ക് വേരുറപ്പിക്കാൻ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് അമിത് ഷാ കണക്കുകൂട്ടുന്നത് . ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം ഉണ്ടാകാന്‍ പ്രധാന കാരണം . മാത്രമല്ല മോദിക്കും സുരേഷ് ഗോപി സ്വീകാര്യമാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്

കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്യാമ്പ് ഉയര്‍ത്തിക്കാട്ടുന്ന കെ സുരേന്ദ്രന് ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഏറ്റ കനത്ത തോല്‍വികള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ന്നുന്നത്. മഞ്ചേശ്വരം വിട്ട് കോന്നിയിലേക്ക് വണ്ടി കയറിയ സുരേന്ദ്രന്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ശബരിമല വിഷയം തുണയ്ക്കുമെന്ന് കരുതിയെങ്കിലും അത് ഗുണം ചെയ്തില്ല. അതുകൊണ്ടു തന്നെ ജനപ്രിയനായ സുരേഷ് ഗോപിക്ക് കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയും എന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്

ബിജെപി അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.

എന്നാല്‍, സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ ബിജെപി അധ്യക്ഷന് താത്പര്യമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, ഏതെങ്കിലും രീതിയില്‍ അധ്യക്ഷപദവിയിലേക്ക് സുരേഷ് ഗോപിയ്ക്ക് തടസ്സം വന്നാല്‍ കേന്ദ്രമന്ത്രി സഭയില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകും. ഇതില്‍ സുരേഷ് ഗോപിയ്ക്ക് അവസരം ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങിനെയെങ്കിൽ ബി ജെ പി മന്ത്രിസഭയിൽ മുരളീധരനോടൊപ്പം സുരേഷ് ഗോപിക്ക് കൂടി മന്ത്രി സ്ഥാനം ഉണ്ടാകും എന്നാണു കണക്കുകൂട്ടൽ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (32 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (38 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (46 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends