Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ആയുഷ് മേഖല മുന്നേറ്റത്തിന്റെ പാതയില്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; ആയുഷ് മേഖലയില്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണം

31 OCTOBER 2019 05:41 PM IST
മലയാളി വാര്‍ത്ത

ആയുഷ് മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ശാക്തീകരണത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തിനും, പഠനത്തിനും മുതല്‍ക്കൂട്ടാകുന്ന ഒരു സ്ഥാപനമായിരിക്കും ഇത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ആയുഷ് കോണ്‍ക്ലേവ് തിരുവനന്തപുരത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ചിരുന്നു.

ആയുഷ് ചികിത്സ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്താനും, ലോകസമക്ഷം പ്രസിദ്ധപ്പെടുത്താനും കോണ്‍ക്ലേവിന് കഴിഞ്ഞു. കേരളത്തിന്റെ ആയുഷ് മേഖലയില്‍ താത്പര്യം പ്രകടിപ്പിച്ച് വിദേശങ്ങളില്‍ നിന്നടക്കം രംഗത്തെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2018-19ലെ മികച്ച ആയര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ്ദാനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

ആയുഷ് മേഖലയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കേന്ദ്രവിഹിതം അത്യാവശ്യമാണ്. കേന്ദ്ര ആയുഷ് വകുപ്പ് പ്രോത്സാഹനജനകമായ സമീപനമാണ് കൈക്കൊള്ളുന്നതെങ്കിലും അനുവദിക്കുന്ന കേന്ദ്ര ഫണ്ട് വളരെ കുറവാണ്. ഇത് മറികടക്കാന്‍ മറ്റ് ജനകീയ സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ, ആയുഷ് മേഖലകളുടെ മികച്ച പ്രവര്‍ത്തനം കൊണ്ടാണ് ആരോഗ്യ സൂചികയില്‍ കേരളത്തിന് മുന്നിലെത്താന്‍ കഴിഞ്ഞത്. മാതൃമരണ നിരക്കും ശിശുമരണനിരക്കും ഏറ്റവും കുറവായ സംസ്ഥാനം കൂടിയാണ് കേരളം.

പ്രമേഹത്തിന്റെ തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും മാനസികാരോഗ്യ രംഗത്തും ആരോഗ്യ, ആയുഷ് മേഖലകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നവംബര്‍ 5ന് സംഘടിപ്പിക്കുന്ന ആര്‍ദ്രം ജനകീയ കാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് സെക്രട്ടറി കേശവേന്ദ്ര കുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ജോ. ഡയറക്ടര്‍ ഡോ. ആര്‍. അനില്‍കുമാര്‍, ഡോ. ജോളിക്കുട്ടി, കെ. വിമലന്‍, ഡോ. ഡി. സാദത്ത്, ഡോ. സി.എസ്. ശിവകുമാര്‍, ഡോ. വി.ജെ. സൈബി, ഡോ. ദുര്‍ഗപ്രസാദ്, ഡോ. എസ്.ജെ. സുഗത എന്നിവര്‍ സംസാരിച്ചു.

 മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അഷ്ടാംഗ രത്‌ന അവാര്‍ഡ് ഡോ. കെ.വി. രാമന്‍കുട്ടി, ധന്വന്തിരി അവാര്‍ഡ് ഡോ. എം.ആര്‍. വാസുദേവന്‍ നമ്പൂതിരി, വാഗ്ഭട അവാര്‍ഡ് ഡോ. പ്രിയ ദേവദത്ത്, ആത്രേയ അവാര്‍ഡ് ഡോ. റോഷിനി അനുരുദ്ധന്‍, ഡോ. പ്രകാശ് മംഗലശേരി, ചരക അവാര്‍ഡ് ഡോ. ഷര്‍മ്മദ്ഖാന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (31 minutes ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (37 minutes ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (45 minutes ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (1 hour ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (1 hour ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (1 hour ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (2 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (2 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (3 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (3 hours ago)

Malayali Vartha Recommends