സബ്ജയിലില്‍ വച്ച് തടവുകാരന്‍ മരിച്ചു; പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ

പോലീസ് മർദിച്ച് കൊലപ്പെടുത്തി എന്ന പരാതിയുമായി ബന്ധുക്കൾ. നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര സബ്ജയിലില്‍ വച്ച് തടവുകാരന്‍ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി രാജഗോപാലാണ് മരിച്ചത്.
രാജഗോപാലിൻറെ മരണത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍ ആരോപണം ഉയർത്തുന്നുണ്ട്. രാജഗോപാലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.എന്നാൽ പനി ബാധിച്ചതിനെ തുടര്‍ന്നാണ് രാജഗാപാല്‍ മരിച്ചതെന്ന് പൊലീസും ജയില്‍ അധികൃതരും പറയുന്നത്.
https://www.facebook.com/Malayalivartha
























