പമ്പാ നദിയില്‍ ഇനി സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കാൻ പറ്റില്ല; നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടര്‍

പമ്പാ നദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ചുള്ള കുളി ജില്ലാ കളക്ടര്‍ നിരോധിക്കുകയുണ്ടായി. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് കുളിക്കുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടു. ഇത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുന്നതായും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും കണ്ടെത്തി.എത്തുന്ന കൊണ്ടാണ് സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിക്കുന്നതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
ശബരിമല തീര്‍ഥാടനകാലം വരവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. തീര്‍ഥാടനകാലം കഴിയുമ്പോള്‍ പമ്പ കൂടുതല്‍ മലിനീകരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് . മാലിന്യ സംസ്കരണത്തിന്റെ അഭാവമാണ് മുഖ്യകാരണം.
https://www.facebook.com/Malayalivartha

























