അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല... എല്ലാം അറിഞ്ഞിട്ടും മറച്ചുവച്ച അമ്മയും പ്രതിയാണ്

തിരുമലയില്‍ വീട്ടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. അഞ്ച് വയസ് മുതല്‍ എട്ട് വയസ് വരെ പിതൃ സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്നും ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്തില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയേയും പ്രതി ചേര്‍ത്തു. മകളെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് അമ്മയെ രണ്ടാം പ്രതിയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിനുള്ളില്‍ തീ കൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് വീട്ടില്‍ വെച്ച് അഞ്ച് വര്‍ഷം മുമ്ബ് പിതൃ സഹോദരന്‍ പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഡല്‍ഹി സ്വദേശിയായ ഇവര്‍ 15 വര്‍ഷമായി തിരുവനന്തപുരത്താണ് താമസം. ഒളിവിലായിരുന്ന പിതൃ സഹോദരനെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പോക്‌സോ നിയമ പ്രകാരവും ആത്മഹത്യാ പ്രേരണയ്ക്കും പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























