Widgets Magazine
19
Nov / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?


ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...


ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍


'ഇഷ്ടം' പോലെ മൊബൈലിൽ കളിച്ചാൽ പണി കിട്ടും..ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ സുവര്‍ണ്ണകാലം അവസാനിക്കുന്നു.. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍


പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി .. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഹെ​ൽ​മ​റ്റ് ധരിക്കണം

രാജ്യം ഉറ്റുനോക്കുന്ന അയോധ്യ; ശബരിമല ഹര്‍ജികളിലെ സുപ്രധാന കേസുകളിലെ വിധി പ്രസ്താവന ഈ മാസം

08 NOVEMBER 2019 05:23 PM IST
മലയാളി വാര്‍ത്ത

രാജ്യം ഉറ്റുനോക്കുന്ന അയോധ്യ, ശബരിമല ഹര്‍ജികളിലെ സുപ്രധാന കേസുകളിലെ വിധി പ്രസ്താവന ഈ മാസം തന്നെ. ഈ ആഴ്ച്ചയിലെ സുപ്രീംകോടതിയിലെ പ്രവര്‍ത്തിദിനമായ ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഇവ ഉള്‍പ്പെട്ടിട്ടില്ല. അതിനാലാണ് അടുത്ത ആഴ്ച്ച ഈ കേസുകളില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കും. തിങ്കളും ചൊവ്വയും സുപ്രീംകോടതി അവധിയാണ്. അതിനാല്‍ ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാകും വിധി പ്രസ്താവന നടത്തുക ഏറെ ചര്‍ച്ചാ വിഷയമായ നാലു കേസുകളിലാണ് ഈ ദിവസങ്ങളില്‍ വിധി പ്രസ്താവന പുറത്തുവരാനുള്ളത്.

അയോധ്യ കേസ്, ശബരിമല പുനഃപരിശോധനാ ഹര്‍ജി, റഫാല്‍ കേസ്, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ആര്‍ടിഐയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ സുപ്രധാന കേസുകളാണ് ഈ ദിവസങ്ങളില്‍ പരിഗണിക്കാനുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഈ കേസുകളിലെല്ലാം വാദം കേട്ടിരിക്കുന്നത്. അദ്ദേഹം ഈ മാസം 17ന് വിരമിക്കുന്ന സാഹചര്യത്തില്‍ അവസാന പ്രവര്‍ത്തി ദിനമായ വെള്ളിയാഴ്ച്ചയ്ക്കുമുമ്പ് ഈ കേസുകളില്‍ വിധി പ്രസ്താവന നടത്തും. ഇല്ലെങ്കില്‍ അതിനുശേഷം ഡിവിഷന്‍ ബെഞ്ച് പുനഃസംഘടിപ്പിച്ച് വിചാരണ ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ട്. അയോധ്യയിലെ തര്‍ക്കഭൂമി രാം ലല്ല, നിര്‍മോഹി അഖാഢ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടതില്‍ പ്രധാനപ്പെട്ടത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ 55- ഓളം പുനഃപരിശോധനാ ഹര്‍ജികളിലും വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ്. ശബരിമല, റഫാല്‍ കേസുകളിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിവെച്ചിട്ട് മാസങ്ങളായി. റഫാല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതിവിധി ചോദ്യംചെയ്താണ് പുനഃപരിശോധനാഹര്‍ജികള്‍. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നതരത്തില്‍ പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും സുപ്രിം കോടതി വിധിയുണ്ടാകും.

ഇതോടൊപ്പം ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ സാധ്യമാക്കുന്ന വിധിക്കെതിരേ ഇപിഎഫ്ഒ. നല്‍കിയ പുനഃപരിശോധനാഹര്‍ജിയും പരിഗണിച്ചേക്കും. ഇതില്‍ തുറന്ന കോടതിയില്‍ വാദംകേള്‍ക്കുമെന്നാണ് മുന്‍ ഉത്തരവ്. തൊഴില്‍മന്ത്രാലയത്തിന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. നാര്‍ക്കോട്ടിക് നിയമവുമായി ബന്ധപ്പെട്ട വിഷയവും ഈ അടുത്താഴ്ച്ചകളില്‍ പരിഗണിച്ചേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?  (1 hour ago)

ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...  (2 hours ago)

വേണാടിന്റെ ആധുനിക കോച്ചിലെ സീറ്റുകള്‍ കുത്തിക്കീറിയ നിലയില്‍  (2 hours ago)

ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍  (2 hours ago)

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്‌കരിക്കും  (3 hours ago)

ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഇവര്‍ക്ക് മാത്രം?  (3 hours ago)

കാമുകനൊപ്പം മകള്‍ പോകാതിരിക്കാന്‍ അമ്മ ചെയ്തത്?  (4 hours ago)

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വിഷയത്തിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ !  (4 hours ago)

യാത്രക്കാര്‍ക്ക് അപകട സൂചന നല്‍കാന്‍ ചിന്നപ്പൊണ്ണ്.... റെയില്‍വേ പാളം മുറിച്ചു കടക്കുന്നവരുടേയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരുടെയും നേരെ കുറയ്ക്കുന്ന ഒരു നായ  (4 hours ago)

സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ !  (4 hours ago)

ബംഗാളി നടിയും തൃണമൂൽ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ഉറക്കഗുളിക കഴിച്ചെന്ന് പ്രചാരണം !  (4 hours ago)

രാജ്യത്ത് ‘ഭയത്തിന്റെ കാലാവസ്ഥയെന്ന് മൻമോഹൻ സിങ് !  (5 hours ago)

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് മുൻപ് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് രാഹുല്‍ ദ്രാവിഡ്  (5 hours ago)

സിഐഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; വനിതകള്‍ക്കും അപേക്ഷിക്കാം; . 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം  (5 hours ago)

ഭദ്രന്റെ ജൂതനില്‍ നിന്നും റിമയ്ക്ക് പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ് !  (5 hours ago)

Malayali Vartha Recommends