റവന്യു ജില്ലാ കായിക മേളയില്‍ ഹാമര്‍ ത്രോയിക്കിടെ അപകടം... ഹാമറിന്റെ കമ്പിപൊട്ടി കായിക താരത്തിന് പരിക്ക്

റവന്യു ജില്ലാ കായിക മേളയില്‍ ഹാമര്‍ ത്രോയിക്കിടെ അപകടം. ഹാമറിന്റെ കമ്പിപൊട്ടി കായിക താരത്തിന് പരിക്കേറ്റത്. വിദ്യാര്‍ഥിയുടെ രണ്ട് വിരലുകള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചിരുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അഫീല്‍ നവംബര്‍ 21നാണ് മരിച്ചത്. മീറ്റില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അഫീല്‍.
"
https://www.facebook.com/Malayalivartha



























