മുന്നൂറ് രൂപയ്ക്ക് നാല് കിലോ സവാള വാങ്ങിയാൽ മുന്നൂറ് രൂപയുടെ ഒരു ഷര്‍ട്ട് തികച്ചും സൗജന്യം...

സവാളയുടെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ നിരാശരാക്കാതിരിക്കാൻ വ്യത്യസ്തമായ ഓഫര്‍ മുമ്പോട്ട് വച്ച് കൊല്ലം കളക്ടറേറ്റിനടുത്ത് പച്ചക്കറി നടത്തുന്ന പ്രകാശ് എന്ന കച്ചവടക്കാരന്‍. നാല് കിലോ സവാള വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കുന്നത് മുന്നൂറ് രൂപയുടെ ഷര്‍ട്ടാണ്.
ബംഗളൂരുവില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നുപോവുകയും ചെയ്തു. 300 രൂപയുടെ സവാളയ്ക്ക് ഷര്‍ട്ട് സൗജന്യമായി നല്‍കിയാല്‍ സവാള കരയിക്കില്ലേ എന്ന് ചോദിച്ചാല്‍ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി മാറ്റി വെയ്ക്കുന്നുവെന്ന് പ്രകാശ് പറയുന്നു.
കൂടാതെ കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോൾ മനസിന് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നല്‍കാറണ്ട്. ഇതിന് മുമ്പ് ലോട്ടറിയാണ് കൊടുത്തിരുന്നത്. ഇതില്‍ 10 പേര്‍ക്ക് ലോട്ടറിയടിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























