ഏറ്റുമാനൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കാത്തതില്‍ പ്രതിഷേധം. ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. നഗരസഭ ഓഫിസില്‍ ഇടിച്ച് കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ കാബിനില്‍ എത്തുകയും നെയിംബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.
നിലനിൽക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ നവജാതശിശുവിന്‍റെ സംസ്കാരം 36 മണിക്കൂര്‍ വൈകുകയുണ്ടായി. സംസ്കരിക്കാന്‍ സ്ഥലം വിട്ടുനല്‍കില്ലെന്ന നഗരസഭയുടെ നിലപാടാണ് ആദ്യം തിരിച്ചടി നൽകിയത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha



























