Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഉത്തരംമുട്ടി സര്‍ക്കാര്‍... ശബരിമലയില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം; ശബരിമലയുടെ വികസനത്തില്‍ കേരള സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് തുറന്നടിച്ചു; 192.21 കോടി രൂപ അനുവദിച്ചിട്ടും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയില്ല; അനുവദിച്ച പണം ചെലഴിക്കാതെ എന്തിന് വീണ്ടും?

21 NOVEMBER 2019 11:49 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ വലിയ വികസന സാധ്യതകള്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാനിനായി വലിയ തുക നല്‍കിയത്. എന്നാല്‍ ഇത് ചെലവഴിച്ചില്ലെന്ന കണക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ശബരിമലയുടെ വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലാണ് വ്യക്തമാക്കിയത്. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി ആയിട്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്‍ശന്‍ സ്‌കീം വഴി ശബരിമലയുമായി ബന്ധപ്പെട്ട 2 പദ്ധതികള്‍ക്കായി 192.21 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ 92.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിക്കായി പ്ലാനുകള്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും എം.പി.യുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദമന്ത്രി അറിയിച്ചു.

സ്വദേശ് ദര്‍ശന്‍, പ്രസാദ് എന്നിവയ്ക്കു കീഴിലുള്ള നാലു പദ്ധതികളിലായി 350 കോടി രൂപയാണു കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സന്നിധാനത്തില്‍ 3290.46 ലക്ഷം, പമ്പയില്‍ 3296.52 ലക്ഷം, സന്നിധാനത്തേക്കുളള പാതയില്‍ 2655.63 ലക്ഷം, എരുമേലിയില്‍ 280.18 ലക്ഷം രൂപയുടെയും ഉള്‍പ്പെടെ 92.42 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം ശബരിമല ക്ഷേത്ര ഭരണത്തിന് പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. പ്രത്യേക നിയമ നിര്‍മ്മാണം നടത്താത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതി ഇടപെടല്‍. 50 ലക്ഷം തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നാണ് നിര്‍ദേശം.

സര്‍ക്കാര്‍ കരട് ബില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കരടില്‍ മൂന്നിലൊന്ന് സ്ത്രീ സംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ഏഴംഗ ബെഞ്ചിന്റെ വിധി മറിച്ചാണെങ്കില്‍ സ്ത്രീ നിയമനം സാധ്യമാകുമോ എന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കുന്ന വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ സുപ്രീംകോടതി വിധി സ്‌റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സര്‍ക്കാരിന് എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നു. അന്തിമ വിധി വരും വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലയിലുള്ള നിയമോപദേശമാണ് ലഭിച്ചത്. അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നല്‍കിയത്.

യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ട് വരാത്തതിനാല്‍ ശബരിമലയില്‍ ഇപ്പോള്‍ തികഞ്ഞ ശാന്തതയാണ്. ശബരിമല വിഷയത്തില്‍ കഴിഞ്ഞ കോടതിവിധിയില്‍ അവ്യക്തത നില നില്‍ക്കുന്ന സാഹചര്യത്തില്‍ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്ന കാര്യത്തിലുള്ള പഴയ ആവേശത്തില്‍ നിന്നും സര്‍ക്കാര്‍ മയപ്പെട്ടിരുന്നു. വിഷയം ഏഴംഗ വിശാല ബഞ്ചിന് വിട്ട സാഹചര്യത്തില്‍ 2018 സെപ്തംബറില്‍ പ്രസ്താവിച്ച സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന വിധി നില നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. അതിനാല്‍ തന്നെ യുവതികള്‍ മലയില്‍ കയറാന്‍ മുന്നോട്ട് വരുന്നില്ല. വരുന്നവരെ പോലീസ് ഉപദേശിച്ച് വിടുന്നുമുണ്ട്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends